‘പഴയ ബേബി ശാമിലിയാണോ ഇത്!! കട്ട സ്റ്റൈലിഷ് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് താരം..’ – വീഡിയോ വൈറൽ

ബാലതാരങ്ങൾ എന്ന് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ഇന്നും ആദ്യം ഓടിയെത്തുന്ന മുഖമെന്ന് പറയുന്നത് ഒരു ചേച്ചിയും അനിയത്തിയുമാണ്. അതെ നിരവധി സിനിമകളിൽ ബാലതാരങ്ങളായി അഭിനയിച്ചിട്ടുള്ള ശാലിനിയും ശാമിലിയും ആണ് ആ രണ്ടുപേർ. 1983-ൽ മാമാട്ടുക്കുട്ടിയമ്മയായി ശാലിനിയും 1990-ൽ മാളൂട്ടിയായി ശാമിലിയും മലയാളത്തിൽ അരങ്ങേറി.

രണ്ട് പേരും ആ സിനിമകൾക്ക് കേരള സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്. ശാമിലി ഒരു ദേശീയ അവാർഡും ബാലതാരമായി നേടിയിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ശാലിനി നായികയായി സിനിമയിൽ അരങ്ങേറിയും ജനങ്ങളുടെ പ്രിയം നേടിയിട്ടുണ്ട്. ശാമിലിയും നായികയായി അഭിനയിച്ചെങ്കിലും അത്രത്തോളം ശ്രദ്ധനേടാൻ താരത്തിന് സാധിച്ചിട്ടില്ല. പക്ഷേ ഇപ്പോഴും പ്രേക്ഷകർ ഒരു നല്ല കഥാപാത്രത്തിലൂടെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ട്.

ശാമിലി അവസാനമായി അഭിനയിച്ചത് 2018-ൽ ഒരു തെലുങ്ക് ചിത്രത്തിലാണ്. മലയാളത്തിൽ ചാക്കോച്ചന്റെ നായികയായി ഒരു ചിത്രത്തിൽ അഭിനയിച്ചെങ്കിലും അത് വലിയ വിജയം നേടിയിരുന്നില്ല. ഒരു നായികയാകാനുളള ലുക്ക് ഇന്നും താരത്തിനുണ്ടെന്ന് തെളിയിക്കുകയാണ് ശാമിലിയുടെ പുതിയ ചിത്രങ്ങൾ. സ്റ്റൈലിഷ് ലുക്കിൽ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് ശാമിലി.

ആ പഴയ മാളൂട്ടിയോ ഹരികൃഷ്ണൻസിലെ അമ്മാളൂവോ ഒന്നുമല്ല ശാമിലി ഇപ്പോൾ. കൂളിംഗ് ഗ്ലാസും മോഡേൺ ഡ്രെസ്സും തൊപ്പിയുമൊക്കെ വച്ച് പൊളി ഫ്രീക്ക് ലുക്കിലാണ് ശാമിലി പുതിയ ഒരു വിഡീയോയിൽ ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ‘പോസ്’ എന്ന ക്യാപ്ഷൻ നൽകി ശാമിലി പല പോസുകളിൽ ഉള്ള ക്ലിക്കുകൾ വീഡിയോയിൽ ചേർത്തിരിക്കുന്നത്.


Posted

in

by