December 11, 2023

‘കടൽ തീരത്ത് സ്റ്റൈലിഷ് ലുക്കിൽ റീൽസ് ക്വീൻ അഷിക അശോകൻ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സമൂഹ മാധ്യമങ്ങളുടെ കടന്നുവരവോടെ മലയാളികൾ നേരിൽ കാണുന്നതിന് പകരം പരസ്പരം മെസ്സേജുകളും വീഡിയോകോൾ വിളികളിലേക്കും ചുരുങ്ങിയിരുന്നു. ലോക്ക് ഡൗൺ നാളുകളിൽ മലയാളികൾ പ്രധാനമായും സമയം പോകാൻ വേണ്ടി സോഷ്യൽ മീഡിയയെയാണ് ആശ്രയിച്ചതെന്ന് പറയേണ്ടി വരും. അതുവരെ ഉപയോഗിച്ചിരുന്നതിനേക്കാൾ ഇരട്ടിയിലധികം ആളുകളാണ് സോഷ്യൽ മീഡിയയിലേക്ക് എത്തിയത്.

അതുകൊണ്ട് തന്നെ ആ കാലയളവിൽ സോഷ്യൽ മീഡിയയിലൂടെ വളർന്ന് വന്ന ഒരുപാട് താരങ്ങളും ഉണ്ടായിട്ടുണ്ട്. ടിക്-ടോക് അതിന് വലിയ രീതിയിൽ വഴിയൊരുക്കിയപ്പോൾ അതിന്റെ ഇന്ത്യയിലെ ബാനിന് ശേഷം ആളുകൾ ഇൻസ്റ്റാഗ്രാം റീൽസിലേക്ക് തിരിഞ്ഞിരുന്നു. കുറച്ച് സെക്കൻഡുകൾ കൊണ്ട് മാത്രം ആളുകളെ കൈയിലെടുക്കുക എന്ന് പറയുന്നത് അത്ര എളുപ്പമായ ഒരു കാര്യമല്ല.

ഇത്തരത്തിൽ ടിക്-ടോകിലൂടെയും റീൽസിലൂടെയും മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് അഷിക അശോകൻ. റീൽസ് ചെയ്താണ് കുറച്ചുകൂടി പേരിലേക്ക് അഷിക എത്തുന്നത്. പിന്നീട് മോഡലിംഗ് രംഗത്തേക്കും തിരിഞ്ഞ അഷിക ധാരാളം സ്റ്റൈലൻ ഫോട്ടോ ഷൂട്ടുകളും നടത്തിയിട്ടുണ്ട്. മിക്കപ്പോഴും അശികയുടെ റീൽസ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടാറുമുണ്ടായിരുന്നു.

എങ്കിലിപ്പോഴിതാ റീൽസിന് പകരം അശികയുടെ ഒരു സ്റ്റൈലിഷ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്ത് വൈറലാക്കിയിരിക്കുന്നത്. രോഹിത്ത് കിംഗ്സ്റ്റൺ എടുത്ത ചിത്രങ്ങളിൽ അഷികയെ മേക്കപ്പ് ചെയ്തിരിക്കുന്നത് സഫീന അമീനിന്റെ നഷാശ് മേക്കോവറാണ്. ഒരു കടൽ തീരത്തിന് സമീപമാണ് അഷികയുടെ ഈ സ്റ്റൈലൻ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഹോട്ടാണല്ലോ എന്നാണ് ആരാധകർ കമന്റ് നൽകിയത്.