യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലെയുള്ള പ്ലാറ്റുഫോമുകൾ വന്നതോടെ ഒരുപാട് പ്രയോജനമുണ്ടായ ഒരു കൂട്ടരാണ് കലാകാരന്മാർ. ഒരു സമയം വരെ സിനിമകളിലും സീരിയലുകളിലും അഭിനയിക്കുമ്പോൾ കിട്ടിയ ആരാധക പിന്തുണ ഇപ്പോൾ ഇത്തരം പ്ലാറ്റുഫോമുകളിൽ വീഡിയോസ് ഇടുമ്പോൾ ഇവർക്ക് ലഭിക്കാറുണ്ട്. ഒറ്റ വീഡിയോ കൊണ്ട് പോലും മലയാളികൾക്ക് ഇടയിൽ തരംഗമായി പലരും മാറിയിട്ടുണ്ട്.
പാട്ടോ, ഡാൻസോ, അഭിനയമോ തുടങ്ങിയ എന്തുമാകാട്ടെ കഴിവ് പ്രകടിപ്പിക്കാൻ അവസരങ്ങൾ ഇന്ന് ഒരുപാടാണ്. വെറും പതിനഞ്ചും മുപ്പതും സെക്കന്റുകളോ, അല്ലെങ്കിൽ ഒരു മിനുറ്റിൽ ചെയ്യുന്ന കുഞ്ഞൻ വീഡിയോസ് ഒക്കെ കൊണ്ട് ഇവർ ആരാധകരെ നേടിയെടുക്കുന്നത്. അതുപോലെ ഷോർട്ട് ഫിലിമുകളും മ്യൂസിക് വീഡിയോസുമൊക്കെ വെബ് സീരീസുമെല്ലാമായി കാലം ഒരുപാട് മുന്നിലേക്ക് പോയി കഴിഞ്ഞു.
സമൂഹ മാധ്യമങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ആഷിക് അശോകൻ. റീൽസ്, ഷോർട്ട് ഫിലിമുകൾ, മ്യൂസിക് വീഡിയോസ് തുടങ്ങിയവയിലൂടെ ആരാധകരെ നേടിയെടുത്തിട്ടുള്ള ഒരാളാണ് അഷിക. അശികയുടെ പല വീഡിയോസും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ചെറിയ പ്ലാറ്റുഫോമുകളിൽ നിന്ന് ബിഗ് സ്ക്രീനിലേക്ക് പോകാൻ ഒരുങ്ങുകയാണ് അഷിക.
ആദ്യ തമിഴ് സിനിമയുടെ അന്നൗൺസ്മെന്റ് ഈ അടുത്തിടെയാണ് നടന്നത്. ഇപ്പോഴിതാ അഷിക സ്വിമ്മിങ് പൂളിൽ നീന്തി കുളിച്ച് ചെയ്ത ഒരു ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് എങ്ങും വൈറലായി കൊണ്ടിരിക്കുന്നത്. കുറുവ ഐലൻഡ് റിസോർട്ടിലെ ജംഗിൾ പോണ്ടിൽ വച്ച് എടുത്ത വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് ഫോട്ടോഗ്രാഫറായ രോഹിത്ത് കിംഗ്.സ്റ്റൺ ആണ്.