‘പണം തട്ടിപ്പ് കേസിൽ നടി ആശ ശരത്ത് രാജ്യം വിട്ടെന്ന് വ്യാജ വാർത്ത..’ – നുണ പ്രചരണങ്ങൾക്ക് എതിരെ പ്രതികരിച്ച് താരം

സീരിയൽ മേഖലയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി പിന്നീട് സിനിമകളിൽ നിറസാന്നിദ്ധ്യമായി മാറിയ താരമാണ് നടി ആശ ശരത്ത്. ആശ ശരത്തിന് എതിരെ ഈ കഴിഞ്ഞ ദിവസം ചില ഓൺലൈൻ മാധ്യമങ്ങളിൽ ഒരു വാർത്ത വന്നിരുന്നു. പണം തട്ടിപ്പ് കേസിൽ നടി ആശ ശരത്ത് രാജ്യം വിട്ടു എന്ന് തരത്തിലായിരുന്നു വാർത്ത പ്രചരിച്ചത്. എസ്.പി.സി ചെയർമാൻ എൻ ആർ ജെയ്മോനെ 400 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തെന്നും ആശ ശരത്തും പ്രതി ആണെന്നുമൊക്കെ വാർത്തയിൽ ഉള്ളത്.

ഈ വിഷയത്തിൽ തന്റെ ഭാഗം തുറന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ആശ ശരത്ത്. തനിക്ക് ആ കമ്പനിയുമായി ബന്ധമില്ലെന്നും കമ്പനിയുടെ പ്രാണ എന്ന പേരിലെ ആപ്പിൽ കോവിഡ് കാലഘട്ടത്തിൽ ഓൺലൈനായി ക്ലാസ് മാത്രം എടുത്തിട്ടുള്ളതെന്നും ആശ പ്രതികരിച്ചു. കമ്പനി പുറപ്പെടുവിച്ച വാർത്ത കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ആശ ഈ വ്യാജ വാർത്തകളോട് പ്രതികരിച്ചത്. അതെ സമയം കമ്പനിയുടെ ചെയർമാനുമായി ബന്ധപ്പെട്ട വിഷയങ്ങളോട് താരം പ്രതികരിച്ചിട്ടില്ല.

“നന്ദി.. സ്നേഹിച്ചവർക്ക്.. ഒപ്പം നിന്നവർക്ക്.. പ്രിയപ്പെട്ടവരെ, കഴിഞ്ഞ ദിവസം ചില സമൂഹ മാധ്യമങ്ങൾ വ്യാജ വാർത്തകൾ ചമച്ച് നടത്തിയ നുണപ്രചരണങ്ങളെ അതിജീവിച്ച് എനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവർക്ക് ഹൃദയംകൊണ്ടെഴുതിയ നന്ദി രേഖപ്പെടുത്തുന്നു. കാര്യങ്ങൾ അറിയാതെ നൊമ്പരപ്പെടുത്താൻ ശ്രമിച്ചവരോടും പരിഭവം തെല്ലുമില്ല ! ഒരു സ്ഥാപിത താൽപര്യക്കാരെയും ഈ നാട് സംരക്ഷിച്ചിട്ടുമില്ല.

ഇനിയം കൂടെയുണ്ടാകണം.. സ്നേഹത്തോടെ.. ആശാ ശരത്ത്.. (വാർത്ത സംബന്ധിച്ച് കമ്പനി പുറപ്പെടുവിച്ച വിശദീകരണം ഇവിടെ ചേർക്കുന്നു.)”, ഇതായിരുന്നു ആശ ശരത് കമ്പനിയുടെ പേരിലുള്ള വാർത്ത കുറിപ്പ് പങ്കുവച്ചുകൊണ്ട് കുറിച്ചത്. വ്യാജ വാർത്ത ആണെങ്കിൽ ഇതിന് എതിരെ കേസ് കൊടുത്തുകൂടെ എന്നാണ് ചിലർ ആശ ശരത്തിന്റെ പോസ്റ്റിൽ മറുപടി നൽകിയിരിക്കുന്നത്. ആശയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്.