മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു അവതാരകയും നടിയുമാണ് ആര്യ ബാബു. ആര്യ ബഡായ് എന്ന പേര് പറഞ്ഞെങ്കിൽ മാത്രമേ ആര്യയെ പ്രേക്ഷകർക്ക് പെട്ടന്ന് മനസിലാവുകയുള്ളൂ. ബഡായ് ബംഗ്ലാവ് എന്ന പ്രോഗ്രാമിൽ മുകേഷിനും രമേശ് പിഷാരഡിക്കും ഒപ്പം മികച്ച പ്രകടനം കാഴ്ചവച്ച ശേഷമാണ് ആര്യ മലയാളികളുടെ പ്രിയങ്കരിയായി മാറിയതും സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചതും.
തന്റെ അച്ഛന്റെ അവസാനത്തെ ആഗ്രഹം നടത്തിയിരിക്കുകയാണ് ആര്യ ഇപ്പോൾ. ആര്യയുടെ അനിയത്തി അഞ്ജനയുടെ വിവാഹമായിരുന്നു അവരുടെ അച്ഛന്റെ അവസാനത്തെ ആഗ്രഹം. സഹോദരിയെ കൈപിടിച്ച് മണ്ഡപത്തിലേക്ക് കൊണ്ടുപോയതും ആര്യ തന്നെയായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഓൺലൈൻ മാധ്യമങ്ങളിലും നിറഞ്ഞിരിക്കുകയാണ്.
ആര്യയുടെ സിനിമയിലെ സഹപ്രവർത്തകരും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം വിവാഹ ചടങ്ങിൽ പങ്കെടുത്തു. ആര്യയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ നടി കൃഷ്ണപ്രഭ, സീരിയൽ താരങ്ങളായ സുചിത്ര നായർ, അനൂപ് കൃഷ്ണൻ, പ്രീത പ്രദീപ്, സാജൻ സൂര്യ തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
കല്യാണപ്പെണ്ണിനെക്കാൾ ലുക്കിൽ ആര്യയും ചടങ്ങിൽ തിളങ്ങിയിരിക്കുകയാണ്. സെറ്റുസാരിയുടുത്ത് തനി ട്രഡീഷണൽ ഡ്രെസ്സിലാണ് ആര്യ ചടങ്ങിൽ പങ്കെടുത്തത്. ലക്ഷങ്ങൾ വരുന്ന കല്യാണസാരിയാണ് ആര്യ അനിയത്തി വേണ്ടി ഒരുക്കിയിരുന്നത്. വിവാഹത്തിന് മുന്നോടിയായ കഴിഞ്ഞ ദിവസം നടന്ന ഹാൽദി ചടങ്ങുകളുടെ ചിത്രങ്ങളും ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ടായിരുന്നു.