February 28, 2024

‘ട്രഡീഷണൽ ഡ്രെസ്സിൽ ഹോട്ട് ലുക്കിൽ ആര്യ ബഡായ്, ദേവതയെന്ന് ആരാധകർ..’ – വീഡിയോ കാണാം

ടെലിവിഷൻ ഷോകളിലൂടെയും പരമ്പരകളിലൂടെയും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി ആര്യ ബഡായ് എന്ന ആര്യ ബാബു. പിന്നീട് സിനിമയിലേക്ക് എത്തിയ ആര്യ അവിടെയും കഴിവ് തെളിയിച്ച് മുന്നേറി. ആര്യയ്ക്ക് പ്രേക്ഷകരുടെ പിന്തുണ കൂടുതലായി ലഭിച്ചത് നടൻ മുകേഷിനും രമേശ് പിഷാരടിക്കും ഒപ്പമുള്ള ബഡായ് ബംഗ്ലാവ് എന്ന ഷോയിൽ വന്ന ശേഷമാണ്.

അത് ആര്യയുടെ ജീവിതത്തിൽ വലിയ വഴിത്തിരിവായി മാറി. മലയാളത്തിൽ സൂപ്പർഹിറ്റായിരുന്നു എന്റെ മാനസപുത്രിക്ക് എന്ന സീരിയലിന്റെ തമിഴ് പതിപ്പായ മഹാറാണിയിലൂടെയാണ് ആര്യ ശ്രദ്ധനേടുന്നത്. പിന്നീട് മലയാളത്തിലേക്ക് എത്തിയ ആര്യ ബഡായ് ബംഗ്ലാവിന് ഒപ്പം സ്ത്രീധനം എന്ന സൂപ്പർഹിറ്റ് സീരിയലിലും അഭിനയിച്ചതോടെ സമയം തെളിഞ്ഞു. നിരവധി അവസരങ്ങൾ തേടിയെത്തി.

5 വർഷത്തോളം ബഡായ് ബംഗ്ലാവ് റേറ്റിംഗിൽ മുൻപന്തിയിൽ തന്നെ നിൽക്കുകയും ചെയ്തിരുന്നു. ആര്യ പിന്നീട് നിരവധി ടെലിവിഷൻ ഷോകളിൽ പങ്കെടുത്തിരുന്നു. റിയൽ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ ടുവിൽ ആര്യയും മത്സരാർത്ഥിയായിരുന്നു. ധാരാളം സിനിമകളിലും ആര്യ അഭിനയിച്ചിട്ടുണ്ട്. കുഞ്ഞിരാമായണം, ഹണി ബീ 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഉറിയടി, മേപ്പടിയാൻ തുടങ്ങിയ ഹിറ്റ് സിനിമകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലും ആര്യ സജീവമാണ്. ഇപ്പോഴിതാ വിഷുവിന് ആര്യ തനിനാടൻ ഡ്രെസ്സിൽ ഹോട്ട് ലുക്കിൽ ചെയ്ത ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. ഇതിന്റെ വീഡിയോയും ആര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശബരീനാഥാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. മുകേഷ് മുരളിയാണ് മേക്കപ്പ്. വിവേക് മേനോനാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. സുപ്രിയ വിവേഴ്സിന്റെ വസ്ത്രങ്ങളാണ് ആര്യ ഇട്ടിരിക്കുന്നത്. മെറാൽഡ ജൂവൽസിന്റെ ആഭരണങ്ങളാണ് ആര്യ അണിഞ്ഞിരിക്കുന്നത്.