‘ഇതൊക്കെയാണ് അഴക് എന്ന് പറയുന്നത്!! സാരിയിൽ മനം കവർന്ന് നടി ആര്യ ബഡായ്..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ, മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് നടി ആര്യ ബാബു. തിരുവനന്തപുരം സ്വദേശിനിയായ ആര്യ, ഒരു ടെലിവിഷൻ സീരിയലിലാണ് ആദ്യം അഭിനയിക്കുന്നത്. പിന്നീട് വളരെ ചെറിയ പ്രായത്തിൽ വിവാഹിതയായ ആര്യ, മോഡലിംഗ് രംഗത്തേക്ക് ചുവടുവച്ചു. 2009-ൽ തമിഴിൽ മഹാറാണി എന്ന പരമ്പരയിൽ അഭിനയിച്ച ശേഷമാണ് ആര്യയ്ക്ക് ആരാധകരെ ലഭിക്കുന്നത്.

പിന്നീട് മലയാള ടെലിവിഷൻ രംഗത്ത് ആര്യ സജീവമായി. ഏഷ്യാനെറ്റിലെ സ്ത്രീധനം എന്ന പരമ്പരയിലും അതുപോലെ ബഡായ് ബംഗ്ലാവ് എന്ന പരിപാടിയിലും ഒരേപോലെ സജീവമായതോടെ ആര്യയ്ക്ക് ഒരുപാട് ആരാധകരെയും അതുപോലെ സിനിമകളിൽ നിന്ന് അവസരം ലഭിക്കുകയും ചെയ്തു. അഞ്ച് വർഷത്തോളം ബഡായ് ബംഗ്ലാവിൽ സജീവമായി ആര്യ ഉണ്ടായി. കുഞ്ഞിരാമായണമാണ് ആര്യയ്ക്ക് സിനിമയിൽ ശ്രദ്ധാനേടി കൊടുത്തത്.

2020-ൽ ആര്യ ഏഷ്യാനെറ്റിൽ ബിഗ് ബോസിൽ മത്സരാർത്ഥിയായി വരികയും ചെയ്തു. 2018-ൽ ആര്യ വിവാഹ ബന്ധത്തിൽ നിന്ന് നിയമപരമായി തന്നെ വേർപിരിഞ്ഞു. ഒരു മകൾ ഉള്ളത് ആര്യയ്ക്ക് ഒപ്പമാണ് താമസിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ഡിസൈനർ ബൗട്ടിക് ആര്യ നടത്തുന്നുണ്ട്. ഏഷ്യാനെറ്റിലെ തന്നെ സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും എന്ന സംഗീത പ്രോഗ്രാമിന്റെ അവതാരകയാണ് ആര്യ ഇപ്പോൾ.

സമൂഹ മാധ്യമങ്ങളിൽ ആര്യ വളരെ സജീവമാണ്. ധാരാളം ഫോട്ടോഷൂട്ടുകളും ആര്യ ചെയ്യാറുണ്ട്. ഇപ്പോഴിതാ സാരിയിൽ ആര്യ തിളങ്ങിയതിന്റെ ചിത്രങ്ങളാണ് ആരാദ്ക്കർ ഏറ്റെടുത്തിരിക്കുന്നത്. കാഞ്ചീവരം എന്ന ബ്രാൻഡിന്റെ സാരിയിൽ അതിസുന്ദരിയായി തിളങ്ങിയ ആര്യയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് പ്ലാൻ ബി ആക്ഷൻസിന് വേണ്ടി ജിബിൻ ആർട്ടിസ്റ്റാണ്. ശബരിനാഥാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.