February 27, 2024

‘എനിക്കും ഒരു കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ട്, സർപ്രൈസ് പുറത്തുവിട്ട് ആര്യ ബഡായ്..’ – വീഡിയോ വൈറൽ

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറിയ ആളാണ് നടി ആര്യ ബഡായ്. ഒരു അഭിനയത്രിയായും അവതാരകയായും ആര്യയെ നമ്മൾ കണ്ടിട്ടുണ്ട്. ഇത് കൂടാതെ ധാരാളം ടെലിവിഷൻ ഷോകളിൽ പങ്കെടുക്കുകയും ബിഗ് ബോസിൽ മത്സരാർത്ഥിയായി വരെ തിളങ്ങുകയും ചെയ്ത ആര്യ ബഡായ് ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം മകൾക്ക് ഒപ്പം ഒറ്റയ്ക്ക് ആണ് താമസിക്കുന്നത്.

ബിഗ് ബോസിൽ വന്ന സമയത്ത് ആര്യ തനിക്കൊരു പ്രണയമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. പക്ഷേ ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഇരുവരും തമ്മിൽ പിരിഞ്ഞെന്നും വാർത്തകൾ വന്നിരുന്നു. വീണ്ടും വിവാഹിതയാകുന്നതിനെ കുറിച്ചുള്ള തന്റെ സ്വപ്നവും ആഗ്രഹവും ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ് ആര്യ ബഡായ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആര്യ ഈ ആഗ്രഹം ആരാധകരുമായി പങ്കുവച്ചത്.

അതിൽ ഒരു ബ്രൈഡൽ ലുക്കിൽ ആഭരണങ്ങൾ ധരിച്ച് വിവാഹ സാരിയിൽ അതി സുന്ദരിയായി മാറുന്ന ആര്യയെ മലയാളികൾക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ആര്യയെയും മകളെയും പൊന്നുപോലെ നോക്കുന്ന ഒരാളെ പാർട്ടണറായി കിട്ടട്ടെയെന്ന് ആരാധകർ ആശംസകൾ അറിയിക്കുന്നുണ്ട്. “നല്ലയൊരു പാർട്ടണറെ കിട്ടിയാൽ എനിക്കും വിവാഹം കഴിക്കണമെന്നും സെറ്റിൽ ആവണമെന്ന് ഭയങ്കര ആഗ്രഹമുണ്ട്. ഞാനെന്താ മനുഷ്യനല്ലേ. തന്നോട് അനിയത്തിയുടെ വിവാഹ ശേഷം കുറെ ആളുകൾ ചോദിക്കുന്നുണ്ട് ഇനി ആര്യയ്ക്കും ഒരു വിവാഹം കഴിച്ചൂടെ എന്ന്..

അതിന് വേണ്ടി ഒരു വിവാഹ പർച്ചേസ് നടത്തുന്ന ഒരു വീഡിയോയാണ് ചെയ്യുന്നത്. അതും വെഡിങ് ജൂവലറി പർച്ചേസാണ് നടത്തുന്നത്. ഇതൊരു പ്ലാനിങ്ങും പ്രെപറേഷനും മാത്രമാണ്. എറണാകുളം എം.ജി റോഡിലെ ജോസ് കോ ജ്യൂവെൽസിലാണ് നമ്മളിപ്പോൾ പോകുന്നത്. ചെക്കൻ ആരാണെന്ന് ആര്യ വീഡിയോയിൽ വെളിപ്പെടുത്തിയിട്ടില്ല. അത് മറ്റൊരു വീഡിയോയിൽ ഉണ്ടാകുമെന്ന് ആര്യ പറയുന്നുണ്ട്. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.