‘ഇത് നമ്മുടെ ജോസഫിലെ നായികയല്ലേ!! ഗോവയിൽ അവധി ആഘോഷിച്ച് നടി മാധുരി ബ്രഗാൻസ..’ – ഫോട്ടോസ് വൈറൽ

ജോജു ജോർജിന്റെ കരിയർ മാറ്റിമറിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ജോസഫ്. നായകനായി ജോജുവിനെ മലയാളികൾ അംഗീകരിച്ച് തുടങ്ങിയത് ആ സിനിമയിലൂടെയായിരുന്നു. ബോക്സ് ഓഫീസിൽ വമ്പൻ വിജയമായി തീർന്ന ആ ചിത്രത്തിൽ ജോജുവിന് രണ്ട് നായികമാരും ഉണ്ടായിരുന്നു. അതിലെ ജോസഫിന്റെ പഴയ കാമുകിയുടെ റോളിൽ അഭിനയിച്ച് ശ്രദ്ധനേടിയ താരമാണ് നടി മാധുരി ബ്രഗാൻസ.

എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന സിനിമയിലാണ് മാധുരി ആദ്യമായി അഭിനയിക്കുന്നത്. കർണാടക ബാംഗ്ലൂർ സ്വദേശിനിയായ മാധുരി മോഡലിംഗ് രംഗത്ത് നിന്നും അഭിനയത്തിലേക്ക് എത്തുകയായിരുന്നു. ജോസഫിലെ കഥാപാത്രത്തിലൂടെ ഒരുപാട് ആരാധാകരെയും മാധുരിയ്ക്ക് ലഭിച്ചു. യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടമുള്ള മാധുരി തന്റെ വെക്കേഷൻ അടിച്ചുപൊളിക്കാൻ ഗോവയിൽ പോയിരിക്കുകയാണ്.

ഇതിന് മുമ്പും മാധുരി ഗോവയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. താരത്തിന് ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ഗോവയെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. “ഗോവയിലെ സന്തോഷം വ്യത്യസ്തമായ സന്തോഷമായിരിക്കും എന്ന മാധുരിയുടെ ക്യാപ്ഷനിൽ നിന്ന് അത് വ്യക്തമാകുന്നതാണ്. ഒരു ബീച്ച് ഗേൾ ആണെന്നും താരത്തിന്റെ പോസ്റ്റുകൾ ഫോളോ ചെയ്യുന്ന ആളുകൾക്ക് മനസ്സിലാവുന്നതാണ്.

വിനയൻ സംവിധാനം ചെയ്ത ‘പത്തൊൻപതാം നൂറ്റാണ്ടിലെ കാത്ത എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് മാധുരി കാഴ്ചവച്ചത്. അനൂപ് മേനോന്റെ വാരൽ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. അതിൽ നായിക കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചിരുന്നത്. മാധുരി നായികയായി കൂടുതൽ മലയാള സിനിമകൾ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. കന്നഡയിലും ഒരു സിനിമയിൽ താരം അഭിനയിച്ചിരുന്നു.


Posted

in

by