സീരിയൽ രംഗത്ത് സജീവമായി പ്രവർത്തിച്ച് പിന്നീട് സിനിമയിലേക്ക് എത്തിയ താരമായിരുന്നു നടി ആര്യ ബാബു. ആര്യ ബഡായ് എന്ന് പറഞ്ഞാലേ പ്രേക്ഷകർക്ക് പെട്ടന്ന് മനസ്സിലാവുകയുള്ളു. തമിഴ് സീരിയലായ മഹാറാണിയിലൂടെയാണ് ആര്യ അഭിനയത്തിലേക്ക് വരുന്നത്. പിന്നീട് മലയാളത്തിൽ നിരവധി സീരിയലുകളിൽ ആര്യ അഭിനയിച്ചു. ഏഷ്യാനെറ്റിലെ സ്ത്രീധനം സീരിയലാണ് ആര്യയെ മലയാളികൾക്ക് ഇടയിൽ കൂടുതൽ പ്രിയങ്കരിയാക്കിയത്.
ആ സീരിയലിന്റെ സമയത്ത് തന്നെയാണ് ആര്യ ബഡായ് ബംഗ്ലാവ് എന്ന പ്രോഗ്രാമിൽ എത്തുന്നത്. നടൻ മുകേഷിനും രമേശ് പിഷാരടിക്കും ഒപ്പം ആര്യയും ആ പ്രോഗ്രാമിൽ പ്രധാനിയായി എത്തി. ഷോയിൽ പൊട്ടിച്ചിരിപ്പിക്കുന്ന കോമഡി നമ്പർ കാണിച്ച് പ്രേക്ഷകരെ കൈയിലെടുത്ത ആര്യയ്ക്ക് അത് വഴി സിനിമയിലേക്കും അവസരങ്ങൾ ലഭിച്ചു തുടങ്ങി. അഞ്ച് വർഷത്തോളം ആര്യ ബഡായ് ബംഗ്ലാവിൽ സജീവമായി ഉണ്ടായിരുന്നു.
സിനിമയിലും ആര്യ ശ്രദ്ധേയമായ വേഷങ്ങളിലൂടെ ആരാധകരെ നേടിയെടുത്തു. കുഞ്ഞിരാമായണം, പ്രേതം, ഹണി ബീ 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധർവൻ തുടങ്ങിയ സിനിമകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉണ്ണി മുകുന്ദന്റെ മേപ്പടിയാൻ ആണ് ആര്യയുടെ അവസാന റിലീസ് ചിത്രം. സമൂഹ മാധ്യമങ്ങളിൽ ആര്യ സജീവമാണ്.
ബിഗ് ബോസിൽ പങ്കെടുത്ത ശേഷം ആര്യയ്ക്ക് സോഷ്യൽ മീഡിയയിൽ ഫാൻ പേജുകൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ആരാധകരെ കൈയിലെടുക്കാൻ വേണ്ടി ആര്യ ഫോട്ടോഷൂട്ടുകളും റീൽസ് വീഡിയോസും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഷോർട്സ് ധരിച്ച് കിടിലം ലുക്കിൽ ട്രെൻഡിങ് സോങ്ങിന് ഡാൻസ് ചെയ്ത റീൽസ് പങ്കുവച്ചിരിക്കുകയാണ് ആര്യ. ആര്യയുടെ ഡാൻസ് ഇപ്പോൾ വൈറലായിരിക്കുകയാണ്.