കഴിഞ്ഞ രണ്ട് ദിവസമായി നടി ആര്യ ബാബു ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. തനിക്ക് നേരിടേണ്ടി വന്ന ഒരു പ്രണയത്തകർച്ചയെ കുറിച്ചായിരുന്നു ആര്യ പൊട്ടിക്കരഞ്ഞുകൊണ്ട് പങ്കുവച്ചിട്ടുണ്ടായിരുന്നത്. ആര്യ നേരത്തെ വിവാഹം കഴിച്ച് അത് വേർപിരിഞ്ഞിട്ടുള്ള ഒരാളാണെന്ന് എല്ലാവർക്കും അറിയുന്ന ഒന്നാണ്. ആ ബന്ധം പിരിയാനുള്ള കാരണം താൻ തന്നെയാണെന്ന് ഇപ്പോൾ മറ്റൊരു അഭിമുഖത്തിൽ ആര്യ തുറന്ന് പറഞ്ഞിരിക്കുകയാണ്.
“ആദ്യത്തെ റിലേഷൻഷിപ്പ് തകർന്നത് എന്റെ പ്രശ്നം ആയിരുന്നു. എന്റെ സൈഡിൽ നിന്ന് ഞാൻ റോങ്ങ് ആയിരുന്നു. അത് ഞാൻ ഇതിന് മുമ്പും ഒരു പ്ലാറ്റഫോമിൽ പറഞ്ഞിട്ടുള്ളതാണ്. അത് മുഴുവനായും ഇനി പറയുന്നില്ല. പക്ഷേ അത് എന്റെ തെറ്റുകൊണ്ടാണെന്ന് ഞാൻ അംഗീകരിക്കുന്നു. ആ സമയത്ത് തന്നെ എനിക്ക് അത് മനസ്സിലായായിരുന്നു. അത് മാറ്റി വേണേൽ മുന്നോട്ട് പോകാമായിരുന്നു. പക്ഷേ നമ്മുടെ ഉള്ളിൽ ഇങ്ങനെയൊരു പേടി കിടക്കും.
നമ്മുടെ ലൈഫ് മുന്നോട്ട് ഒന്നിച്ച് പോകുമ്പോൾ ഇത് വീണ്ടും വരുമോ എന്നൊരു പേടിയെന്റെ ഉള്ളിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന് എന്നെക്കാൾ നല്ലയൊരു ബന്ധമാണ് നല്ലതെന്ന് എനിക്കും തോന്നി. എനിക്ക് അതിൽ ഒരു കുറ്റബോധം തോന്നിയതുകൊണ്ടാണ് ഞാൻ പിരിയാൻ തീരുമാനിച്ചത്. പുള്ളി അദ്ദേഹത്തിന് പറ്റിയ ഒരു പാർട്ണറെ കണ്ടെത്തുകയും ചെയ്തു. ആൾ ഇപ്പോൾ വിവാഹിതനാണ്. അവര് ഒന്നിച്ച് വർക്ക് ചെയ്യുന്ന ആളുകളാണ്.
ഞങ്ങൾക്ക് വളരെ നല്ലയൊരു പെൺകുട്ടിയുണ്ട്. അവളുടെ കാര്യങ്ങൾ നോക്കുന്നത് ഞങ്ങൾ രണ്ടുപേരും കൂടിയാണ്. എല്ലാം അറിയാവുന്ന ഒരു കുട്ടിയാണ് അവൾ. അവളുടെ കാര്യത്തിൽ ഞങ്ങളുടെ തീരുമാനങ്ങൾ എല്ലാം ഒരുമിച്ചാണ്. പുളളിക്ക് മകളോടൊപ്പം സമയം ചിലവഴിക്കണമെങ്കിൽ അദ്ദേഹത്തിന്റെ അടുത്തേക്ക് അവൾ പോകും. അല്ലാത്തപ്പോൾ എന്റെ കൂടെയാണ് മകൾ. അതാണ് ആദ്യത്തെ ബന്ധം. രണ്ടാത്തെ റിലേഷൻഷിപ്പിൽ ഒരുപക്ഷേ ഞാൻ ആദ്യത്തെ റിലേഷൻഷിപ്പിൽ ചെയ്തതിന്റെ ശിക്ഷ ആയിരിക്കാം.
ഞാൻ ബന്ധങ്ങളിൽ 150 ശതമാനം കൊടുക്കുന്ന ആളാണ്. ഞാൻ ഭയങ്കര ഇൻവെസ്റ്റഡ് ആയിട്ടുള്ള ഒരു ബന്ധമായിരുന്നു എന്റെ രണ്ടാമത്തെ റിലേഷൻഷിപ്പ്. എനിക്ക് അയാളെ വളരെ അധികം ഇഷ്ടമായിരുന്നു. ഒരു പെർഫെക്ട് വ്യക്തി അല്ലെന്ന് എനിക്ക് അറിയാം. ആൾക്ക് കുറവുകളും പാസ്റ്റും ഒക്കെ ഉണ്ടായിരുന്നു. പക്ഷേ അതെല്ലാം അങ്ങനെ തന്നെ അംഗീകരിച്ച ഒരാളായിരുന്നു. എന്നോട് ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും എനിക്ക് തോന്നിയില്ല. ഞാൻ കുറ്റം പറയുന്നില്ല. ഞാൻ ഈ കാര്യത്തിൽ ആരെയും കുറ്റപ്പെടുത്തുന്നില്ല.
എനിക്ക് ആകെപ്പാടെ പുള്ളിക്കാരനോട് ദേഷ്യം തോന്നിയ ഒരു കാര്യം എന്താണെന്ന് വച്ചാൽ, വേറെയൊരാളോട് ഇഷ്ടം തോന്നിയെന്നുള്ള കാര്യം അദ്ദേഹം അംഗീകരിച്ചില്ല. അത് എന്നോട് ഓപ്പണായി പറഞ്ഞിരുന്നെങ്കിൽ ഞാൻ പിന്മാറിയേനെ.. നമ്മുടെ ജീവിതത്തിൽ ഉണ്ടാവണമെന്ന് നമ്മുക്ക് ഒരാളെ ഫോഴ്സ് ചെയ്യാൻ പറ്റുകയില്ലല്ലോ.. അത് നേരത്തെ എന്നോട് പുള്ളി പറഞ്ഞിരുന്നെങ്കിൽ എന്റെ ഒപ്പമുള്ളവരുടെ സഹായത്തോടെ എനിക്ക് പെട്ടന്ന് തിരിച്ചുവരാൻ പറ്റിയേനെ..”, ആര്യ പറഞ്ഞു.