‘വിജയ്‌യുടെ ലിയോയിൽ ഹറോൾഡ് ദാസായി അർജുൻ, വലം കൈയായി ബാബു ആന്റണി..’ – വീഡിയോ കാണാം

തെന്നിന്ത്യയിൽ ഒട്ടാകെ തമിഴ് ചിത്രമായ രജനികാന്തിന്റെ ജയിലർ തരംഗമായി കൊണ്ടിരിക്കുകയാണ്. കളക്ഷനിൽ 350 കോടിയിൽ അധികം ഇതിനോടകം നേടി കഴിഞ്ഞിരിക്കുകയാണ്. ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച തമിഴ് സിനിമയാകുമോ ജയിലർ എന്നറിയാൻ വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇനി തെന്നിന്ത്യൻ സിനിമ ലോകം ഉറ്റുനോക്കുന്ന മറ്റൊരു ചിത്രമാണ് വിജയ് നായകനായി എത്തുന്ന ലിയോ.

വിക്രം എന്ന ബ്ലോക്ക് ബസ്റ്റർ സിനിമയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ തിയേറ്ററിലേക്ക് എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ്. ഓരോ അപ്ഡേറ്റും അത് വർധിപ്പിക്കുന്നുണ്ട്. വിക്രം പോലെ തന്നെ ഒരു വലിയ താരനിര തന്നെ ലിയോയിലുമുണ്ട്. വിജയിയെ കൂടാതെ തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം വാസുദേവ് മേനോൻ തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നുണ്ട്.

ഇപ്പോഴിതാ അർജുൻ സർജയുടെ ജന്മദിനത്തിൽ ആക്ഷൻ കിങ്ങായ അദ്ദേഹത്തിന് ആശംസകൾ നേർന്ന് കൊണ്ട് ലിയോയിലെ ഒരു ഗ്ലിംപ്സ് പുറത്തിവിട്ടിരിക്കുകയാണ്. വിക്രത്തിലെ റോളെക്സിനെ ഓർമ്മപ്പെടുത്തുന്ന വിധത്തിലെ ഒരു സീനാണ് കാണിച്ചിരിക്കുന്നത്. ഇതോടെ അർജുൻ സർജയ്ക്ക് സഞ്ജയ് ദത്തിനെ പോലെ വില്ലൻ വിഷമാണെന്ന് ഉറപ്പായി കഴിഞ്ഞു. ഹറോൾഡ് ദാസ് എന്നാണ് കഥാപാത്രത്തിന്റെ പേര്.

സഞ്ജയ് ദത്തിന്റെ കഥാപാത്രത്തിന്റെ പേര് ആന്റണി ദാസ് എന്നാണെന്ന് അദ്ദേഹത്തിന്റെ ജന്മദിനത്തിന് ഇറക്കിയ ഗ്ലിംപ്സിൽ കാണിച്ചിരുന്നു. അർജുനും സഞ്ജയ് ദത്തും ചേട്ടനും അണിയനുമായിട്ടാണോ അഭിനയിക്കുന്നതെന്നും സംശയങ്ങൾ ഉയരുന്നുണ്ട്. മലയാളികളുടെ സ്വന്തം ബാബു ആന്റണിയെയും ഇപ്പോൾ ഇറങ്ങിയ ഗ്ലിംപ്സിൽ കാണിക്കുന്നുണ്ട്. അർജുൻ ദാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വലംകൈയായിട്ടാണ് ബാബു ആന്റണി അഭിനയിക്കുന്നത്.