ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ കേരളത്തിൽ ഒട്ടാകെ തരംഗം സൃഷ്ടിച്ച താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു മത്സരാർത്ഥി ആയിരുന്നു റോബിൻ. എന്നിട്ടും റോബിനെ ഇഷ്ടപ്പെടുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലായിരുന്നു. അത് പുറത്തായ ശേഷം റോബിനെ എയർപോർട്ടിൽ സ്വീകരിക്കാൻ എത്തിയ ആളുകളെ കണ്ടാൽ തന്നെ മനസ്സിലാകും.
ഷോയിലുണ്ടായിരുന്നപ്പോൾ റോബിൻ സഹമത്സരാർത്ഥിയെ പ്രൊപ്പോസ് ചെയ്തിരുന്നു. അതിൽ ആ മത്സരാർത്ഥി തന്നെ വിജയിക്കുകയും ചെയ്തിരുന്നു. പക്ഷേ ഇരുവരും തമ്മിൽ ഒരു വിവാഹബന്ധത്തിലേക്ക് പോയിരുന്നില്ല. റോബിനും അതിൽ നിന്ന് പിന്മാറി. പിന്നീട് കുറച്ച് നാളുകൾക്ക് ശേഷമാണ് റോബിൻ അവതാരകയും കോസ്റ്റിയൂം ഡിസൈനറുമായ ആരതി പൊടിയുമായി ഇഷ്ടത്തിലാവുകയും ചെയ്തു.
ഇരുവരും തമ്മിൽ വിവാഹിതരാകാനും തീരുമാനം എടുത്തിരുന്നു. വളരെ അടുത്ത് തന്നെ ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടക്കുകയും ചെയ്യും. ഇടയ്ക്ക് ആരതി റോബിന്റെ പേരിൽ അറിയപ്പെടുന്ന ഒരാളാണ്, ആരാണ് ഈ ആരതി പൊടി എന്നൊക്കെ സംസാരിച്ച് ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥിയായ റിയാസ് സലിം വീഡിയോ ചെയ്തിരുന്നു. അന്ന് റിയാസിന് എതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.
പിന്നീട് റിയാസ് മാപ്പ് പറഞ്ഞ് ഒരു വീഡിയോ ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ ആരതി അഭിനയിച്ച പ്രണയ ദിന സ്പെഷ്യൽ ലിറിക്കൽ വീഡിയോയുടെ താരം പങ്കുവച്ചിരിക്കുകയാണ്. ഇതിന്റെ വീഡിയോയുടെ ആരാണ് ഈ ആരതി എന്ന് ചോദിച്ചവർക്ക് ഇപ്പോൾ ഊഹിക്കാൻ കഴിയുമോ എന്ന ക്യാപ്ഷനും ഇട്ടിരുന്നു. ‘റിപുബറി’ എന്ന വരാൻ പോകുന്ന പുതിയ തമിഴ് സിനിമയിൽ നിന്നുള്ള ഗാനമാണ് ഇത്.
View this post on Instagram