‘ഹാപ്പി ബർത്ത്ഡേ മൈ ലവ്!! ജീവയുടെ ജന്മദിനം ആഘോഷമാക്കി അപർണ തോമസ്..’ – ചിത്രങ്ങൾ വൈറൽ

ടെലിവിഷൻ പ്രോഗ്രാമിലൂടെ വേറിട്ട അഭിനയ ശൈലിയിലൂടെ പ്രേക്ഷകരുടെ കൈയിലെടുക്കുക എന്ന് പറയുന്നത് അത്ര എളുപ്പമായ ഒരു കാര്യമില്ല. പലരും അവതരണ രംഗത്ത് തുടക്കത്തിൽ തന്നെ പരാജയപ്പെടുന്ന കാഴ്ചയും നമ്മൾ കണ്ടിട്ടുളളതാണ്. വേറിട്ട അഭിനയശൈലിയിലൂടെ ആദ്യം മാറ്റം കൊണ്ടുവന്ന ഒരാളായിരുന്നു രഞ്ജിനി ഹരിദാസ്. അതിന് ശേഷം പലരും അവരുടെ സ്റ്റൈൽ പിടിച്ചുനോക്കിയെങ്കിലും രഞ്ജിനിയോളം എത്തിയില്ല.

പിന്നീട് ഒരു ഘട്ടത്തിൽ ഓരോ അവതാരകർ വ്യത്യസ്തത കൊണ്ടുവന്ന് വിജയിച്ചവരുമുണ്ട്. അത്തരത്തിൽ അവതരണ മേഖലയിൽ വിജയക്കൊടി പാറിച്ച ഒരാളാണ് ജീവ ജോസഫ്. സീ കേരളത്തിലെ സരിഗമപ എന്ന മ്യൂസിക് റിയാലിറ്റി ഷോയാണ് ജീവയുടെ ജീവിതം മാറ്റിമറിച്ചത്. ആ പ്രോഗ്രാമിൽ ജഡ്ജസിനെയും മത്സരാർത്ഥികളെയും ഒരുപോലെ കൈയിലെടുത്ത ഒരാളാണ് ജീവ.

ജീവയുടെ അതെ പാതപിന്തുടർന്ന് ഭാര്യ അപർണ തോമസും അവതാരകയായി തിളങ്ങി. അതെ ചാനലിൽ ഒരു പ്രോഗ്രാം ഇരുവരും ഒരുമിച്ച് അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇരുവരും വിവാഹിതരായിട്ട് ആറ് വർഷത്തോളമായി. പക്ഷേ ഇന്നും ഒരു നവദമ്പതികളെ പോലെ ഇരുവരെയും കണ്ടാൽ തോന്നുക. പലർക്കും അസൂയ തോന്നിപ്പിക്കുന്ന രീതിയിലുള്ള ഒരു ജോഡികളാണ് ഇരുവരും.

ഇരുവരും ഒരുമിച്ച് ഇപ്പോൾ മാലിദ്വീപിൽ അടിച്ചുപൊളിക്കുകയാണ്. ജീവയുടെ ജന്മദിനം ആഘോഷിക്കാനാണ് വേണ്ടിയാണ് മാലിദ്വീപിലേക്ക് പോയത്. അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോസും ജീവയും അപർണയും പോസ്റ്റ് ചെയ്യുന്നുമുണ്ട്. “ഹാപ്പി ബർത്ത്ഡേ മൈ ലവ്.. ഐ ലവ് യു സൊ മച്ച്..” എന്നാണ് അപർണ ജീവയ്ക്ക് ഒപ്പമുള്ള മാലിദ്വീപ് ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. ഭാര്യയുടെ സർപ്രൈസുകൾക്ക് ജീവയും നന്ദി പറഞ്ഞ് പോസ്റ്റ് ഇട്ടിട്ടുണ്ട്.