നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റ് എന്ന സിനിമ കഴിഞ്ഞ മാസമാണ് തിയേറ്ററുകളിൽ റിലീസ് ആവുന്നത്. തിയേറ്ററുകളിൽ ഓടിയതിന് ശേഷം സിനിമ ഒ.ടി.ടിയിൽ വരികയും കാണാത്ത പ്രേക്ഷകർക്ക് കാണാൻ അവസരം ലഭിക്കുകയും ചെയ്തിരുന്നു. കേരളത്തിൽ ആദ്യ ദിനം 6.28 കോടി രൂപയാണ് ലഭിച്ചത്. മലയാളികൾക്ക് ഏറെ അടുത്ത നിൽക്കുന്ന ഒരു വിജയ് ചിത്രം കൂടിയാണ് ഇത്.
സിനിമയിൽ മലയാളികളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും വളരെ പ്രധാന റോളുകളിൽ അഭിനയിക്കുന്നുണ്ട്. ഹോം മിനിസ്റ്ററുടെ മകളുടെ റോളിലാണ് അപർണ ദാസ് ചിത്രത്തിൽ അഭിനയിച്ചത്. അപർണ ദാസിനെ സംബന്ധിച്ചിടത്തോളം തന്റെ കരിയറിലെ മൂന്നാമത്തെ ചിത്രത്തിൽ തന്നെ വിജയ്ക്ക് ഒപ്പം അഭിനയിച്ചതിന്റെ സന്തോഷമാണ്. ഞാൻ പ്രകാശൻ എന്ന സിനിമയിലാണ് അപർണ ആദ്യം അഭിനയിച്ചത്.
അതിന് ശേഷം വിനീത് ശ്രീനിവാസന്റെ നായികയായി മനോഹരം എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തിരുന്നു. എന്തായാലും ബീസ്റ്റിൽ അഭിനയിച്ചതിന്റെ സന്തോഷവും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ ആത്മവിശ്വാസത്തിൽ അത് ആഘോഷിക്കാനായി തെന്നിന്ത്യൻ നടിമാരുടെ ഇഷ്ടപെട്ട വിനോദസഞ്ചാര മേഖലയായ മാലിദ്വീപിലേക്ക് യാത്ര പോയിരിക്കുകയാണ്.
ഒരു മത്സ്യകന്യകയെ പോലെ തോന്നിപ്പിക്കുന്ന രീതിയിൽ മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. “ടർക്കോയ്സ് നീല വെള്ളത്തിലേക്ക്..”, എന്ന ക്യാപ്ഷനോടെയാണ് അപർണ തന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. “ഞാൻ എന്റെ ഹൃദയം “മാലിദ്വീപിൽ” ഉപേക്ഷിച്ചു” എന്നും മറ്റൊരു പോസ്റ്റിൽ അപർണ ദാസ് കുറിച്ചിട്ടുണ്ട്. പ്രിയൻ ഓട്ടത്തിലാണ് എന്ന സിനിമയാണ് ഇനി അപർണയുടെ പുറത്തിറങ്ങാനുള്ളത്.