മലയാളം, തമിഴ് സിനിമകളിൽ വളരെ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് നടി അപർണ ബാലമുരളി. പതിനെട്ടാമത്തെ വയസ്സിൽ സിനിമയിൽ എത്തിയ അപർണ പെട്ടന്ന് തന്നെ നായികയായി അഭിനയിച്ചു. 2013-ൽ പുറത്തിറങ്ങിയ യാത്ര തുടരുന്നു ആണ് അപർണയുടെ ആദ്യ സിനിമ. അതിന് ശേഷം 2015-ൽ ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന സിനിമയിൽ അഭിനയിച്ചു.
2016-ലാണ് അപർണ നായികയായി ആദ്യമായി അഭിനയിക്കുന്നത്. അതും ഫഹദ് ഫാസിലിന്റെ നായികയായി ദിലേഷ് പോത്തൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റായി മാറിയ ‘മഹേഷിന്റെ പ്രതികാരത്തിലാണ് അപർണ ആദ്യമായി നായികയായത്. സിനിമ വലിയ വിജയമായതോടെ അപർണയുടെ കരിയറിൽ കൂടുതൽ സിനിമകൾ തേടിയെത്തി. 2017-ൽ തമിഴിലും അരങ്ങേറിയ അപർണയ്ക്ക് പിന്നീട് തിരഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
സൺഡേ ഹോളി, തൃശ്ശിവപേരൂർ ക്ലിപ്തം, കാമുകി, ബിടെക്, അള്ള് രാമേന്ദ്രൻ, ജീം ബൂം ഭാ തുടങ്ങിയ സിനിമകളിൽ അപർണ നായികയായി അഭിനയിച്ചിട്ടുണ്ട്. 2020-ൽ സൂര്യയുടെ നായികയായി ‘സൂരറൈ പോട്ര്’ എന്ന സിനിമയിൽ സുന്ദരി(ബോമ്മി) എന്ന കഥാപാത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചിരുന്നു. ഒരുപാട് തമിഴ് ആരാധകരെ ആ സിനിമയ്ക്ക് ശേഷം ലഭിച്ചു.
സിനിമയിൽ മികച്ച വേഷങ്ങളിൽ തിളങ്ങിയ അപർണയെ കൂടുതൽ ആരാധകർ കണ്ടിട്ടുള്ളത് നാടൻ ലുക്കിലാണ്. എന്നാൽ ഇപ്പോഴിതാ ഒരു സ്റ്റൈലിഷ് മേക്കോവർ നടത്തി തന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് അപർണ. വെറൈറ്റി കോസ്റ്റിയൂമിൽ ശിവകുമാർ ദാലിയെടുത്ത ചിത്രങ്ങളാണ് ഇവ. പൂജ ഷായാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. ആളെ കണ്ടിട്ട് മനസ്സിലായില്ലെന്നാണ് ആരാധകർ കമന്റ് ചെയ്തത്.