ദിലേഷ് പോത്തൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി അപർണ ബാലമുരളി. അതിന് ശേഷം ഒരു നിരവധി സിനിമകളിൽ അപർണ നായികയായി അഭിനയിച്ചു സ്വാഭാവികമായി അഭിനയശൈലി കൊണ്ട് അപർണ ജനമനസ്സുകളിൽ സ്ഥാനം നേടുകയും ചെയ്തു.
മലയാളത്തിന് പുറമേ തമിഴിലും അപർണ അഭിനയിച്ചു. തമിഴിലൂടെ അപർണയ്ക്ക് ദേശീയ അവാർഡും ലഭിച്ചു. മികച്ച നടിക്കുള്ള ദേശീയ അവാർഡ് അപർണയ്ക്ക് സൂരറൈ പോട്ര് എന്ന സിനിമയിലെ ബൊമ്മി എന്ന കഥാപാത്രത്തിലൂടെ താരത്തിന് ലഭിച്ചു. ഈ അടുത്തിടെ ഹോംബല ഫിൽംസ് മലയാളത്തിൽ ആദ്യമായി നിർമ്മിച്ച ധൂമം എന്ന സിനിമയാണ് അപർണയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമ.
അതിലും ഫഹദ് ഫാസിലിന്റെ നായികയായിട്ടാണ് അപർണ അഭിനയിച്ചത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ഇറങ്ങിയിരുന്നു. പക്ഷേ തിയേറ്ററിൽ അത്ര മികച്ച അഭിപ്രായം നേടിയിരുന്നില്ല. മലയാളത്തിൽ തന്നെ നാല് സിനിമകൾ അപർണ അഭിനയിക്കുന്നതിൽ അന്നൗൻസ് ചെയ്തിട്ടുണ്ട്. ഇതിൽ തന്നെ പദ്മിനിയാണ് അപർണയുടെ ഇനി അടുത്തതായി ഇറങ്ങുന്ന സിനിമ.
സമൂഹ മാധ്യമങ്ങളിൽ സജീവമായ അപർണയുടെ ഒരു സ്റ്റൈലിഷ് ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. അഫ്ഷീന ഷാജഹാന്റെ സ്റ്റൈലിങ്ങിൽ മഹേഷ് രാജൻ, കൃഷ് എന്നിവർ എടുത്ത അപർണയുടെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. അംകയാണ് ക്ലോതിങ്ങിന്റെ ഔട്ട് ഫിറ്റാണ് അപർണ ധരിച്ചിരിക്കുന്നത്. പഴയ അപർണയിൽ നിന്നുള്ള മാറ്റം വ്യക്തമാണ്. അവാർഡ് കിട്ടിയ ശേഷം ആളാകെ മാറിയെന്നാണ് ആരാധകർ പറയുന്നത്.