‘ക്ഷേത്രത്തിന് മുന്നിൽ നിൽക്കുന്ന ഫോട്ടോസ് പങ്കുവച്ച് നടി നവ്യ നായർ..’ – താരത്തിന് എതിരെ സൈബർ ആക്രമണം

ശ്രീകൃഷ്ണ ഭക്തയായ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ജനങ്ങളുടെ മനസ്സിലേക്ക് കയറിക്കൂടിയ താരമാണ് നടി നവ്യ നായർ. വിവാഹിതയായ ശേഷം മലയാള സിനിമയിൽ നിന്ന് വിട്ടുനിന്ന നവ്യ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായിരിക്കുകയാണ്. ഈ അടുത്തിടെ ഇറങ്ങിയ ജാനകി ജാനേ എന്ന സിനിമയിലും ടൈറ്റിൽ റോളിൽ തന്നെയാണ് നവ്യ നായികയായി അഭിനയിച്ചത്.

മികച്ച രണ്ട് പ്രകടനങ്ങളാണ് തിരിച്ചുവരവിൽ നവ്യ ചെയ്തത്. നവ്യ സമൂഹ മാധ്യമങ്ങളിലും ഇപ്പോൾ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ്. കുറച്ച് ദിവസം മുമ്പ് നവ്യ ഉഡുപ്പിയിലെ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ നിൽക്കുന്ന ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിട്ടുണ്ടായിരുന്നു. ഇത് കൂടാതെ അവിടെയുള്ള ഗോശാലയിൽ നിന്നുള്ള ഒരു വീഡിയോയും നവ്യ പോസ്റ്റ് ചെയ്തിരുന്നു. മികച്ച അഭിപ്രായങ്ങളും നവ്യയ്ക്ക് ലഭിച്ചു.

പക്ഷേ ഈ രണ്ട് പോസ്റ്റുകൾ താഴെ പക്ഷേ നവ്യയ്ക്ക് നേരെ വലിയ രീതിയിൽ സൈബർ ആക്രമണവും നടന്നിരിക്കുകയാണ്. ക്ഷേത്രത്തിൽ നിൽക്കുന്ന ഫോട്ടോയുടെ താഴെയും വീഡിയോയുടെ താഴെയും നീ സംഘി ആയിരുന്നല്ലോ, ചാണകം എന്നിങ്ങനെയാണ് കമന്റുകൾ വന്നിരിക്കുന്നത്. മുസ്ലിം പേരുകളുള്ള അക്കൗണ്ടുകളിൽ നിന്നാണ് ഇത്തരം കമന്റുകൾ വന്നിരിക്കുന്നത് എന്നതും ഞെട്ടിപ്പിക്കുന്നതാണ്.

വന്നുവന്ന് ഒരാൾക്ക് ക്ഷേത്രത്തിന് മുന്നിൽ നിൽക്കുന്ന ഫോട്ടോ പോലും ഇടാൻ പറ്റുകയില്ലേ എന്നാണ് പലരും ചോദിക്കുന്നത്. പ്രധാനമന്ത്രി കേരളത്തിൽ എത്തിയപ്പോൾ ഒരു പരിപാടിയിൽ നവ്യ പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് നവ്യയ്ക്ക് എതിരെ ഇത്തരം കമന്റുകൾ വരുന്നത്. എങ്കിലും ക്ഷേത്രത്തിന് മുന്നിൽ നിൽക്കുന്ന ഫോട്ടോയ്ക്ക് ഇങ്ങനെയുള്ള കമന്റുകൾ വരുന്നത് ഏറെ ഗൗരകരമായ കാര്യമാണ്.