‘ദുബായിൽ ആഡംബര ബോട്ടിൽ ഷൂട്ടുമായി നടി അപർണ ബാലമുരളി, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

‘ദുബായിൽ ആഡംബര ബോട്ടിൽ ഷൂട്ടുമായി നടി അപർണ ബാലമുരളി, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മഹേഷിന്റെ പ്രതികാരം എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി അപർണ ബാലമുരളി. അതിൽ ഫഹദിന്റെ നായികയായി സ്വാഭാവികമായി അഭിനയ ശൈലി കൊണ്ട് കൈയടി നേടിയ അപർണ ഒരുപാട് ആരാധകരെയും സ്വന്തമാക്കിയിരുന്നു. അത് ഒരു തുടക്കം മാത്രമായിരുന്നു. ആദ്യ രണ്ട് സിനിമകൾ കഴിഞ്ഞപ്പോൾ തന്നെ തമിഴിൽ നിന്ന് അവസരം ലഭിച്ചു.

അവിടെയും ആദ്യ സിനിമ സൂപ്പർഹിറ്റായി മാറിയിരുന്നു. തുടരെ തുടരെ നല്ല സിനിമകളുടെ ഭാഗമായി അപർണ മാറുകയും ചെയ്തിരുന്നു. 2020-ൽ തമിഴ് സൂപ്പർസ്റ്റാർ സൂര്യയുടെ നായികയായി അഭിനയിച്ച അപർണയ്ക്ക് അദ്ദേഹത്തിന് ഒപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചത് മാത്രമല്ല, ദേശീയ അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരവും നേടിയെടുക്കാൻ സാധിച്ചിരുന്നു. സൂര്യയ്ക്കും ആ സിനിമയ്ക്ക് അവാർഡ് ലഭിച്ചിരുന്നു.

അടുത്തിടെ അപർണ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കാറുണ്ട്. അത് മാത്രമല്ല ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകൾ പോലും അപർണയിൽ നിന്ന് ആരാധകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ദുബായിൽ ആഡംബര ഉല്ലാസ ബോട്ടിൽ വച്ച് ഫോട്ടോഷൂട്ട് എടുത്തിരിക്കുകയാണ് അപർണ. കറുപ്പ് നിറത്തിലെ ഔട്ട് ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിലാണ് ഈ തവണ അപർണ ഷൂട്ട് ചെയ്തിരിക്കുന്നത്.

വെഡിങ് വൗസിന് വേണ്ടി വിനയ് കുമാറാണ് അപർണയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്. ദുബൈയിലെ ഗുണയ്യടിൻ ആഡംബര സർവീസിന്റെ ഉല്ലാസ ബോട്ടിൽ വച്ചാണ് ഷൂട്ട് എടുത്തിരിക്കുന്നത്. പൊളി ആയിട്ടുണ്ടെന്ന് ചിത്രങ്ങൾ കണ്ടിട്ട് അപർണയുടെ ആരാധകർ കമന്റ് ഇടുകയും ചെയ്തു. മലയാളത്തിൽ ഇനി ഉത്തരം എന്ന സിനിമയാണ് അപർണയുടെ അവസാനമായി ഇറങ്ങിയത്. ഒ.ടി.ടി റിലീസായിരുന്നു.

CATEGORIES
TAGS