‘ഇത് ആരെയും ഞെട്ടിക്കുന്ന മേക്കോവർ..’ – നടി അനുശ്രീയുടെ പുത്തൻ മോഡേൺ ഫോട്ടോഷൂട്ട് വൈറൽ

‘ഇത് ആരെയും ഞെട്ടിക്കുന്ന മേക്കോവർ..’ – നടി അനുശ്രീയുടെ പുത്തൻ മോഡേൺ ഫോട്ടോഷൂട്ട് വൈറൽ

ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന സിനിമയിലൂടെ ഒരു നാടൻ പെൺകുട്ടിയായി വന്ന് മലയാളികളുടെ വീട്ടിലെ ഒരംഗമായി മാറിയ താരമാണ് നടി അനുശ്രീ. സ്വാഭാവികയമായ അഭിനയത്തിലൂടെ അസാമാന്യ പ്രകടനവും കാഴ്ചവെക്കുന്ന താരം മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറി. കൊല്ലം കമുകുംചേരി സ്വദേശിനിയായ ഒരു നാട്ടിൻപ്പുറത്തുകാരിയാണ് അനുശ്രീ ജീവിതത്തിലും.

മഹേഷിനെ തേച്ച സൗമ്യയായും ചന്ദ്രേട്ടനെ നിരന്തരം ഫോണിൽ വിളിക്കുന്ന ഭാര്യ സുഷമയായും നാട് കാണാത്ത അരുണിന്റെ പൊട്ടിപെണ്ണായ ഭാര്യ രാജശ്രീയായും മലയാളികൾക്ക് മുന്നിൽ അവതരിപ്പിച്ച പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായി മാറാൻ ഒരുപാട് വർഷങ്ങൾ ഒന്നും വേണ്ടി വന്നില്ല അനുശ്രീക്ക്. അനുശ്രീ അഭിനയിച്ച മിക്ക സിനിമകളിൽ നാടൻ വേഷങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്.

മോഡേൺ കഥാപാത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് അനുശ്രീയെ കൂടുതൽ കാണാൻ താല്പര്യം പക്ഷേ നാടൻ വേഷങ്ങളിലാണ്. ഈ ലോക്ക് ഡൗൺ കാലത്ത് മലയാളത്തിൽ നടിമാരിൽ ഏറ്റവും കൂടുതൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുള്ള ഒരാൾ അനുശ്രീയാണ്‌. നാടൻ, മോഡേൺ, ഗ്ലാമറസ് തുടങ്ങിയ വേഷങ്ങളിൽ പല കോൺസെപ്റ്റുകളിൽ അനുശ്രീ ഫോട്ടോഷൂട്ട് ചെയ്‌തിരുന്നു.

മോഡേൺ വസ്ത്രങ്ങളിൽ എത്തുമ്പോൾ ചില സദാചാര ആങ്ങളമാർ എത്തുമെങ്കിലും അനുശ്രീ വായടപ്പിക്കുന്ന മറുപടിയും കൊടുക്കാറുണ്ട്. മുമ്പ് ഒരിക്കൽ ചേട്ടനൊപ്പം പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ഒരു ഓൺലൈൻ മാധ്യമത്തിൽ വന്നപ്പോൾ അതിന്റെ താഴെ വന്ന മോശം കമന്റുകൾക്ക് ലൈവിൽ വന്ന് മറുപടി കൊടുത്തിരുന്നു അനുശ്രീ.

ഇപ്പോഴിതാ താരം ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തു വിട്ടിരിക്കുകയാണ്. ഈ തവണയും അത്യാവശ്യം മോഡേണായിട്ട് തന്നെയാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഫോട്ടോസിനെല്ലാം ഗംഭീരഭിപ്രായമാണ് ആരാധകരിൽനിന്ന് ലഭിച്ചിട്ടുള്ളത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ പ്രണവ് രാജാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ‘തുന്നൽ’ ആണ് ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്.

CATEGORIES
TAGS