‘എന്റെ അമ്മ കണ്ണുനിറഞ്ഞ് എന്നോട് ചോദിച്ചു, നീ ഇതിനകത്ത് ഉണ്ടോയെന്ന്..’ – പ്രതികരിച്ച് നടൻ ടിനി ടോം

‘എന്റെ അമ്മ കണ്ണുനിറഞ്ഞ് എന്നോട് ചോദിച്ചു, നീ ഇതിനകത്ത് ഉണ്ടോയെന്ന്..’ – പ്രതികരിച്ച് നടൻ ടിനി ടോം

ഷംനയ്ക്ക് കല്യാണ ആലോചനയുമായി എത്തിയ 6 അംഗം സംഘം താരത്തിന്റെ കൈയിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന വാർത്ത ഈ കഴിഞ്ഞ ദിവസം വന്നിരുന്നു. ഒരു ലക്ഷം രൂപ കൊടുത്തില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്നും ഇവർ ഭീക്ഷണിപ്പെടുത്തുകയും തുടർന്ന് താരം പൊലീസിൽ പരാതി കൊടുക്കുകയും ചെയ്തിരുന്നു.

കേസിലെ മുഖ്യപ്രതിയെ ഉൾപ്പടെ സംഘത്തിലെ എല്ലാവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രതികൾ നേരത്തെ നടൻ ധർമ്മജൻ ബോൾഗാട്ടിയെ ഫോണിലൂടെ ബന്ധപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ധർമജനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.

ഷംനയുടെ കേ.സുമായി ബന്ധപ്പെട്ട സിനിമയിലുള്ള ചിലർക്ക് പങ്കുണ്ടെന്ന് തരത്തിൽ ഒരു ഓൺലൈൻ മാധ്യമത്തിൽ വാർത്ത വന്നിരുന്നു. അതിൽ നടൻ ടിനി ടോമിന്റെ പേരും ഉൾപ്പെടുത്തിയിരുന്നു. ഇതിനെതിരെ ടിനി ടോം തന്റെ ഫേസ്ബുക്ക് പേജിൽ ലൈവ് വന്നിരിക്കുകയാണ് ഇപ്പോൾ.

തനിക്ക് ഈ കേ.സുമായി യാതൊരു ബന്ധവുമില്ലായെന്നും മുമ്പും ഇത്തരത്തിൽ വ്യാജപ്രചാരണങ്ങൾക്ക് താൻ ഇരയായിട്ടുണ്ടെന്നും ടിനി പറഞ്ഞു. ‘ഷംനയോ കേ.സിലെ കുറ്റവാ.ളികളോ തന്റെ പേര് പറഞ്ഞിട്ടില്ല. പിന്നെ എന്തിന് ഇങ്ങനെ വ്യാജപ്രചാരണങ്ങൾ നടത്തുന്നുവെന്ന് ടിനി ചോദിക്കുന്നു. വളരെ കഷ്ടപ്പെട്ട് ഈ നിലയിൽ എത്തിയതാണ്.

അമ്പലപ്പറമ്പുകളിൽ ഉത്സവത്തിന് പ്രോഗ്രാം കളിച്ചും പല സ്റ്റേജ് ഷോകൾ ചെയ്തുമാണ് താൻ ഇവിടെ വരെ എത്തിയത്. അല്ലാതെ ഒരു സൂപ്പർസ്റ്റാറിന്റെ മകനായിട്ട് ഒന്നും ജനിച്ചല്ല സിനിമയിൽ എത്തിയത്. ഇതിന് മുമ്പ് രണ്ട് തവണ തന്നെ ലക്ഷ്യമാക്കി സൈബർ അതിക്രമം നടന്നിട്ടുണ്ട്. താൻ മനസ്സാൽ വിചാരിക്കാത്ത കാര്യത്തിനാണ് അന്ന് പഴികേട്ടതെന്നും ടിനി പറഞ്ഞു.

തനിക്ക് യാതൊരു പാർട്ടിയുമില്ല, കലയാണ് എന്റെ രാഷ്ട്രീയം. എല്ലാ പാർട്ടിയിലെയും ആളുകൾക്ക് എന്റെ സുഹൃത്തുക്കളായി ഉണ്ട്. ഇപ്പോൾ ഈ ഷംനയുടെ കേസിൽ ഒരു ഓൺലൈൻ മാധ്യമം എന്റെ പേര് വലിച്ചിടുന്നു മനഃപൂർവം. താൻ അവർക്ക് അഭിമുഖം കൊടുക്കാത്തതുകൊണ്ടോ അവരുടെ ഒരു അവാർഡ് പരിപാടിയിൽ വിളിച്ചിട്ട് ചെല്ലാൻ പറ്റാത്തതുകൊണ്ടോ ആണ് തന്നെ ഇങ്ങനെ ടാർഗറ്റ് ചെയ്യുന്നതെന്ന് ടിനി പറഞ്ഞു.

‘എന്റെ അമ്മയുടെ കണ്ണിലെ കണ്ണീര് കണ്ടിട്ടാണ് ഞാൻ വരുന്നത്. നീ ഇതിനകത്ത് ഉണ്ടോയെന്ന് അമ്മ ചോദിച്ചപ്പോൾ എനിക്ക് ജന്മം തന്ന അമ്മയുടെ മുന്നിൽ ഇരുന്ന് സത്യം ചെയ്യേണ്ടി വന്നു. സത്യം അറിഞ്ഞിട്ട് നിങ്ങൾ പ്രചരിപ്പിക്കുക.. അല്ലാതെ കിട്ടുന്ന ഒരു കാശും ഗുണംചെയ്യില്ല സാറേ..’ ടിനി ലൈവിന്റെ അവസാനം പറഞ്ഞു.

CATEGORIES
TAGS