മരം നട്ടുള്ള ഫോട്ടോയില്ല, പകരം പച്ച വസ്ത്രം അണിഞ്ഞ് ഫോട്ടോഷൂട്ട് – അനുശ്രീ പുതിയ ഫോട്ടോഷൂട്ട്!!

മരം നട്ടുള്ള ഫോട്ടോയില്ല, പകരം പച്ച വസ്ത്രം അണിഞ്ഞ് ഫോട്ടോഷൂട്ട് – അനുശ്രീ പുതിയ ഫോട്ടോഷൂട്ട്!!

ജൂൺ ഒന്നിന് പൊതുവേ സിനിമ താരങ്ങൾ എല്ലാം തങ്ങളുടെ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യാറുളളത് വൃക്ഷതൈ നടുന്ന ഫോട്ടോസാണ്. ഇന്ന് മിക്ക താരങ്ങളും പോസ്റ്റ് ചെയ്തതും അത്തരത്തിലുള്ള ചിത്രങ്ങളാണ്. അത്തരം ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുമുണ്ട്. പക്ഷേ അതിൽ നിന്ന് വ്യത്യസ്തയാവുകയാണ് നടി അനുശ്രീ.

പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം ഈ പരിസ്ഥിതി ദിനത്തിൽ പോസ്റ്റ് ചെയ്തത്. ‘മഴയ്ക്കു ശേഷമുള്ള പച്ചപ്പ്.. സൃഷ്ടിയുടെ പ്രതീകമായ ഇവ ഗംഭീരവും ഉന്മേഷദായകവുമായ നിറമാണ്.. ലോക പരിസ്ഥിതി ദിനത്തിൽ എന്നെ ഉചിതയാക്കിയതിന് മേക്ക്-അപ്പ് മാനും ഫോട്ടോഗ്രാഫർക്കും നന്ദി.. എല്ലാവർക്കും പരിസ്ഥിതി ദിനാശംസകൾ’. അനുശ്രീ ചിത്രങ്ങളോടൊപ്പം കുറിച്ചു.

ഈ ലോക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ വേണ്ടി പങ്കുവച്ച താരമാണ് അനുശ്രീ. എല്ലാ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്യുന്നുണ്ട്. സിനിമയിൽ കൂടുതൽ നാടൻ വേഷങ്ങളിൽ കണ്ട താരത്തിനെയല്ല പക്ഷേ ലോക് ഡൗൺ ഫോട്ടോഷൂട്ടിൽ കാണാൻ സാധിക്കുന്നത്.

നാടൻ-മോഡേൺ ഫോട്ടോഷൂട്ടുകൾ ചെയ്ത അനുശ്രീ തന്നോടൊപ്പം ഫോട്ടോഷൂട്ട് ചെയ്യാൻ താല്പര്യമുള്ളവർക്ക് അവസരം കൊടുക്കാനും തയാറാണെന്ന് കഴിഞ്ഞ ദിവസം അനുശ്രീ വിഡിയോയിൽ പോസ്റ്റ് ചെയ്തിരുന്നു. ആ ചിത്രങ്ങൾ കാണാൻ വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ലോക് ഡൗൺ ഇപ്പോഴും ഉള്ളതിനാലും ഷൂട്ടിംഗ് ഇൻഡോർ മാത്രം അനുവദിച്ചിട്ടുള്ള എന്നതിനാലും ഇനിയും ചിത്രങ്ങൾ ഉണ്ടാവും.

ലോകപരിസ്ഥിതി ദിനമായ ഇന്ന് ഒരു മരം നട്ടിട്ടുളള ഫോട്ടോ ഇടൂ എന്നൊക്കെ ചിലർ കമന്റുകൾ ഇട്ടിട്ടുണ്ട്. ചിലർ സ്ഥിരം കമന്റുകളും ഇടാറുണ്ട്. നാടൻ വേഷങ്ങളാണ് അനുശ്രീക്ക് ചേരുന്നതെന്നും ഈ വേഷം ചേരില്ലയെന്നുള്ള ഓൺലൈൻ ചേട്ടന്മാരുടെ സിതാറാം കമന്റുകൾ കാണാൻ സാധിക്കും പോസ്റ്റിന് താഴെ..!

CATEGORIES
TAGS