പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വൃക്ഷതൈകൾ നട്ട് താരങ്ങൾ – ഫോട്ടോസ് കാണാം..!!

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വൃക്ഷതൈകൾ നട്ട് താരങ്ങൾ – ഫോട്ടോസ് കാണാം..!!

ഇന്ന് ജൂൺ 5. ലോകം എങ്ങും ഇന്ന് പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച പ്രവർത്തനങ്ങൾ ചെയ്യുകയാണ്. രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും കൊറോണ കാലമായിട്ട് കൂടി വൃക്ഷതൈകൾ നടുകയും സന്ദേശങ്ങൾ കൈമാറുകയും ചെയ്യുകയാണ് ഈ വർഷവും. മലയാളത്തിന്റെ പ്രിയ സിനിമ താരങ്ങളും പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചുള്ള പോസ്റ്റുകൾ ഷെയർ ചെയ്യുന്നുണ്ട്.

‘ഇന്ന് ഒരു കാര്യം നട്ടു.. നിങ്ങൾ നട്ടുപിടിപ്പിച്ച ഒന്നിന്റെ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നതിന്റെ സന്തോഷം പൊരുത്തപ്പെടുന്നില്ല..’, നടി അഹാന കൃഷ്ണ താൻ നട്ട തൈയുടെ ഫോട്ടോയോടൊപ്പം കുറിച്ചു. ബാലതാരങ്ങളായി വന്ന് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരങ്ങളായ അനശ്വരയും മീനാക്ഷിയും തങ്ങളുടെ അക്കൗണ്ടുകളിൽ തൈനടുന്ന ഫോട്ടോസ് പോസ്റ്റ് ചെയ്‌തു.

ഹാസ്യനടൻ സൂരജ് തേലക്കാട് പരിസ്ഥിതി ദിനത്തിന്റ ഭാഗമായി സിൽവർ സ്റ്റാർ വെള്ളില സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി തൈനട്ട ചിത്രം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. മലയാളികളുടെ സ്വന്തം സൂപ്പർമാൻ ഉണ്ണിമുകുന്ദും വൃക്ഷതൈ നടുന്ന പോസ്റ്റിനോടൊപ്പം ‘ഒരു വിത്ത് നടുക മാത്രമല്ല, അത് പരിപാലിക്കുകയും ചെയ്യുക.. അവർ നിങ്ങളുടെ കുട്ടികളായി കണ്ട് അതിന്റെ വളർച്ച കാണുക.

നിങ്ങളുടെ ജോലി ചെയ്ത് നമ്മുടെ ഭൂമിയെ പച്ചയും ജീവിക്കാൻ പറ്റിയ സ്ഥലവുമായി നിലനിർത്തുക..’ – ഉണ്ണിമുകുന്ദൻ കുറിച്ചു. ‘പ്രകൃതിക്ക് വേണ്ടി സമയം കണ്ടെത്താൻ എനിക്കും സാധിച്ചു. ഈ ലോക് ഡൗൺ കാലത്ത് ഞാൻ ചെയ്ത കാര്യമാണ് എന്റെ കൈയിൽ ഇരിക്കുന്നത്. നിങ്ങളുടെ പ്രവർത്തി ലോകത്തിന് മാതൃകയാവട്ടെ..’ നടി ഇനിയ ഇതിനോടനുബന്ധിച്ച് തന്റെ ഫേസ്ബുക്കിൽ പേജിൽ ഇട്ട വിഡിയോയും വൈറലാണ്.

CATEGORIES
TAGS