ഹൈന്ദവർ ഏറെ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ഒന്നാണ് മഹാശിവരാത്രി. കുംഭ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. ഇന്നാണ് ആ ദിനം. കേരളത്തിൽ ആലുവ ശിവക്ഷേത്രം, പടനിലം പരബ്രഹ്മ ക്ഷേത്രം, തൃശ്ശൂർ വടക്കുനാഥക്ഷേത്രം തുടങ്ങിയവടങ്ങളിൽ ശിവരാത്രി മഹോത്സവം വിപുലമായിട്ടാണ് ആഘോഷിക്കുന്നത്.
മലയാള സിനിമ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവർ തങ്ങളുടെ ആരാധകർക്ക് ശിവരാത്രി ആശംസിച്ചുകൊണ്ട് പോസ്റ്റുകൾ ഇടുന്നുണ്ട്. കൂടുതൽ പേരും ശിവന്റെ ഒരു ഫോട്ടോയോ ഏതേലും ശിവക്ഷേത്രത്തിൽ നിൽക്കുന്ന ഫോട്ടോയോ പങ്കുവച്ചുകൊണ്ടാണ് ആശംസകൾ അറിയിക്കുന്നത്. കോവിഡ് സാഹചര്യങ്ങൾ കുറയുന്നത് കൊണ്ട് തന്നെ വലിയ രീതിയിലുളള ആഘോഷങ്ങളാണ് നടക്കുന്നത്.
പ്രശസ്ത സിനിമ നടിയായ അനുശ്രീ പട്ടുപാവാട ഉടുത്തുളള ചിത്രങ്ങളാണ് പങ്കുവച്ചത്. കർണ്ണാടകയിലെ പ്രശസ്തവും പുരാതനവുമായ മുരുഡേശ്വര ക്ഷേത്രത്തിലെ വലിയ ശിവപ്രതിമയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് അനുശ്രീ പോസ്റ്റ് ചെയ്തത്. തനിനാടൻ പെൺകുട്ടിയായുള്ള അനുശ്രീയുടെ ലുക്കിന് പല ആരാധകരും കമന്റുകൾ ഇടുകയും അതുപോലെ അനുശ്രീയ്ക്ക് തിരിച്ചും ആശംസകൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അനുശ്രീയെ പോലെ തന്നെ നടി മാളവിക മേനോനും തന്റെ ആരാധകർക്ക് ശിവരാത്രി ആശംസകൾ നേർന്ന് പോസ്റ്റിട്ടുണ്ട്. മാളവികയും പട്ടുപാവാടയിൽ ഒരു ക്ഷേത്രത്തിൽ പ്രസാദം വാങ്ങിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് പങ്കുവച്ചത്. നീല പട്ടുപാവാടയിൽ ഒരു ദേവിയെ പോലെ തോന്നിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്. ഇവരെ കൂടാതെ വേറെയും താരങ്ങൾ ശിവരാത്രി ആശംസകൾ നേർന്നിട്ടുണ്ട്.