‘എന്നോമൽ നിധിയല്ലെ! എന്റെ ജീവിതത്തിൽ വെളിച്ചം കൊണ്ടുവന്നവൻ..’ – അനന്തരവന് ജന്മദിന ആശംസ നേർന്ന് അനുശ്രീ

നാടൻ വേഷങ്ങളിൽ മലയാളികളുടെ മനസ്സിൽ മലയാളികളുടെ മനസ്സിലേക്ക് കയറിയ താരമാണ് നടി അനുശ്രീ. ലാൽജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച പുതുമുഖ നായികമാരിൽ ഒരാളായിരുന്നു അനുശ്രീ. ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിൽ നാട്ടിൻപുറത്തുകാരിയായ നായികയായി അനുശ്രീ അഭിനയിച്ചപ്പോൾ നമ്മുടെ നാട്ടിൻപുറത്തെ ഒരു കുട്ടിയായി പ്രേക്ഷകർക്ക് ഓരോ ആളുകൾക്കും തോന്നുന്ന വിധത്തിലുള്ള പ്രകടനം ആയിരുന്നു.

ആദ്യ സിനിമയ്ക്ക് ശേഷം കൂടുതൽ അവസരങ്ങളും അനുശ്രീയെ തേടിയെത്തി. ഇപ്പോഴും സിനിമയിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് അനുശ്രീ. പത്തനാപുരത്തെ കമുകുംചേരി എന്ന സ്ഥലത്താണ് അനുശ്രീ ജനിച്ചത്. നാട്ടിൽ വളർന്ന പെൺകുട്ടിയായതുകൊണ്ട് തന്നെ അത്തരം വേഷങ്ങളിൽ തിളങ്ങാൻ അനുശ്രീക്ക് സാധിച്ചിരുന്നു. നല്ലയൊരു ഈശ്വരവിശ്വാസി കൂടിയാണ് അനുശ്രീ പലപ്പോഴും വ്യക്തമായിട്ടുള്ളതാണ്.

നാട്ടിൽ നടക്കുന്ന ഉത്സവങ്ങളിലൊക്കെ സ്ഥിരമായി പങ്കെടുക്കാനും അനുശ്രീ ശ്രദ്ധിക്കാറുണ്ട്. 33-കാരിയായ അനുശ്രീ ഇതുവരെ വിവാഹിതയല്ല. സഹോദരൻ അനൂപിന്റെ മകനായ ആദിയ്ക്ക് ഒപ്പമുള്ള ഫോട്ടോസും വീഡിയോസും അനുശ്രീ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആദിയുടെ ജന്മദിനത്തിന് അനുശ്രീ പങ്കുവച്ച പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്. ആദി കുട്ടന് ചുംബനം നൽകുന്ന ഫോട്ടോയാണ് അനുശ്രീ ഇട്ടത്.

“എന്റെ ലോകത്തേക്ക് വളരെയധികം സന്തോഷവും വെളിച്ചവും കൊണ്ടുവരുന്ന എന്റെ ആദിക്ക് ഏറ്റവും തിളക്കമുള്ള ജന്മദിനം ആശംസിക്കുന്നു..”, അനുശ്രീ ചിത്രത്തോടൊപ്പം കുറിച്ചു. അനുശ്രീയുടെ അനന്തരവന് ആശംസകൾ അറിയിച്ച് നിരവധി കമന്റുകളും വന്നു. ആസിഫ് അലി, ബിജു മേനോൻ ഒന്നിക്കുന്ന തലവൻ, ബിജു മേനോൻ, മേതിൽ ദേവികയ്ക്ക് ഒപ്പമുള്ള കഥ ഇതുവരെ എന്നീ സിനിമകളാണ് ഇനി അനുശ്രീയുടെ വരാനുളളത്.