‘നിന്നെ കാണാൻ കൊള്ളില്ല, ഒരു ആവറേജ് പെൺകുട്ടി മാത്രം..’ – കമന്റ് ഇട്ട സ്ത്രീക്ക് ചുട്ടമറുപടി കൊടുത്ത് മഞ്ജു പിള്ളയുടെ മകൾ

ശബരിമലയിൽ തങ്കസൂര്യോദയം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന നടിയാണ് മഞ്ജു പിള്ള. മഴയെത്തും മുൻപേ എന്ന സിനിമയിലെ കഥാപാത്രമാണ് മഞ്ജുവിനെ മലയാളികൾക്ക് ഇടയിൽ സുപരിചിതയാക്കി മാറ്റിയത്. പിന്നീട് നായികയായും സഹനടിയായും ക്യാരക്ടർ റോളുകളിലുമൊക്കെ വളരെ സജീവമായി തന്നെ മഞ്ജു അഭിനയിക്കുകയും ചെയ്തിരുന്നു. ടെലിവിഷൻ സീരിയലുകളിലും മഞ്ജു ഭാഗമായിട്ടുണ്ട്.

കോമഡി റോളുകളിൽ പേര് കേട്ട പഴയകാല നടനായിരുന്ന എസ്.പി പിള്ളയുടെ കൊച്ചുമകൾ കൂടിയാണ് മഞ്ജു. ഛായാഗ്രാഹകനായ സുജിത്ത് വാസുദേവിനെയാണ് മഞ്ജു വിവാഹം ചെയ്തത്. 2000-ലായിരുന്നു മഞ്ജുവും സുജിത്തും തമ്മിലുള്ള വിവാഹം നടന്നത്. ദയ സുജിത് എന്നാണ് മകളുടെ പേര്. മഞ്ജുവിന്റെ മകൾ ദയ ഇപ്പോൾ മോഡലിംഗ് രംഗത്ത് വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരാളുകൂടിയാണ്.

ഇൻസ്റ്റാഗ്രാമിൽ ഇതിന്റെ ചിത്രങ്ങളും ദയ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഒരു ഫോട്ടോഷൂട്ടിന് താഴെ ഒരു സ്ത്രീ ഇട്ട മോശം കമന്റിന് മറുപടി കൊടുത്തിരിക്കുകയാണ് ദയ. “എന്തൊക്കെയായാലും, നിന്റെ മുഖം കൊള്ളില്ല, വെറും സ്കിൻ ഷോ.. നീ കാണാൻ വെറുമൊരു ആവറേജ് പെൺകുട്ടി..”, ഇതായിരുന്നു ദയയ്ക്ക് വന്നൊരു മറുപടി. ഇത് ശ്രദ്ധയിൽപ്പെട്ട ദയ അവരുടെ ഒരു റീൽസ് സ്റ്റോറിയാക്കി മറുപടി കൊടുക്കുകയും ചെയ്തു.

“നിങ്ങൾ പറഞ്ഞത് ശരിയാണ് ആന്റി. നിങ്ങളെ പോലെ സുന്ദരി ആയിരുന്നു ഞാനെന്ന ആഗ്രഹിക്കുന്നു..”, ഇതായിരുന്നു ദയ നൽകി മറുപടി. വീണ്ടും സ്ത്രീ കമന്റുകൾ ഇട്ടു. “നിന്റെ മുഖം ഡ്രാക്കുള പോലെ ആണ്, എനിക്ക് കുറച്ച് ഫോളോവേഴ്സിനെ കിട്ടി നീ കാരണം” എന്നിങ്ങനെ വീണ്ടും കമന്റുകൾ ഇട്ടു. “പുള്ളിക്കാരിക്ക് കുറച്ച് ഫോളോവേഴ്സിനെ കൂട്ടാൻ എല്ലാവരും സഹായിക്കൂ.. അമ്മച്ചിക്ക് എല്ലാം സ്നേഹവും നൽകൂ..”, എന്ന് വീണ്ടും സ്റ്റോറിയിലൂടെ ആ സ്ത്രീക്ക് മറുപടി കൊടുത്തു.