മലയാള സിനിമയിൽ നിരവധി പുതുമുഖ നായികമാരെയാണ് സംവിധായകൻ ലാൽ ജോസ് അവതരിപ്പിച്ചിട്ടുള്ളത്. ലാൽ ജോസിന്റെ സിനിമ കരിയറിൽ നായികയായി അഭിനയിച്ചിട്ടുള്ളതിൽ ഭൂരിഭാഗവും പുതുമുഖ നടിമാരായിരുന്നു. അതുകൊണ്ട് തന്നെ ലാൽ ജോസിന്റെ ഓരോ സിനിമ വരുമ്പോഴും ഇന്നും പ്രേക്ഷകർ ഉറ്റുനോക്കാറുണ്ട്. ഇത്തരത്തിൽ മലയാളത്തിൽ അവതരിപ്പിച്ച നടിയാണ് അനുശ്രീ.
കൊല്ലം ജില്ലയിലെ ഒരു ഗ്രാമീണ മേഖലയിൽ നിന്ന് വന്ന അനുശ്രീ ലാൽജോസിന്റെ ഡയമണ്ട് നെക്ലസ് എന്ന സിനിമയിലൂടെയാണ് കടന്നുവരുന്നത്. അതിൽ നായികാ വേഷമായ കലാമണ്ഡലം രാജശ്രീയായി മിന്നും പ്രകടനമാണ് അനുശ്രീ കാഴ്ചവച്ചത്. ഒരു നാട്ടിൻപുറത്തുകാരിയായി നായികാവേഷമായിരുന്നു അത്. അതിന് ശേഷം നിരവധി സിനിമകളിൽ അനുശ്രീ നായികയായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.
12 വർഷമായി സിനിമ മേഖലയിൽ തുടരുന്നു അനുശ്രീ, തന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. അതുപോലെ നാട്ടിൽ നടക്കുന്ന ഉത്സവങ്ങളിലും പരിപാടികളിലുമെല്ലാം അനുശ്രീ നിറസാന്നിധ്യമാണ്. ഈ അടുത്തിടെയായിരുന്നു അനുശ്രീയുടെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ്. മലയാള സിനിമയിലെ നിരവധി പ്രമുഖ താരങ്ങളാണ് പാലുകാച്ചൽ ചടങ്ങിന്റെ ഭാഗമായത്.
ഇപ്പോൾ അനുശ്രീ കൂടുതൽ മോഡേണായിട്ടാണ് കാണാറുള്ളത്. ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കിൽ തിളങ്ങിയ അനുശ്രീയുടെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. പ്രണവ് രാജ് എടുത്ത ചിത്രങ്ങളിൽ ശാന്തി കൃഷ്ണയുടെ സ്റ്റൈലിങ്ങിൽ വെസ്റ്റേൺ ലേഡിയുടെ ഔട്ട് ഫിറ്റാണ് ഇട്ടിരിക്കുന്നത്. സജിത്ത് ആൻഡ് സുജിത്താണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ആ നാട്ടിൻപുറത്തുകാരി പെൺകുട്ടിയെയാണ് ഞങ്ങൾക്ക് ഇഷ്ടമെന്ന് ആരാധകരും അഭിപ്രായപ്പെട്ടു.