സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് നടി അനുശ്രീ. ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള പുതുമുഖ നായികമാരിൽ ഒരാളാണ് താരം. ഡയമണ്ട് നെക്ലസ് എന്ന അദ്ദേഹത്തിന്റെ ചിത്രത്തിൽ കലാമണ്ഡലം രാജശ്രീ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനുശ്രീ സിനിമയിലേക്ക് എത്തുന്നത്. ഫഹദിന്റെ നായികയായിരുന്നു അതിൽ.
ആ സിനിമയ്ക്ക് ശേഷം അനുശ്രീക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചു. അതിന് ശേഷം അനുശ്രീ ഒരു മേക്കോവർ തന്നെ നടത്തിയ സിനിമയായിരുന്നു ഇതിഹാസ. അതുവരെ നാടൻ വേഷങ്ങളിൽ തിളങ്ങിയ അനുശ്രീയെ പെട്ടന്ന് നാടൻ ആയും മോഡേൺ ആയും അതിൽ അഭിനയിച്ചു. ഫഹദിന്റെ തന്നെ ഒപ്പമുള്ള മഹേഷിന്റെ പ്രതികാരത്തിലെ സൗമ്യ എന്ന കഥാപാത്രവും പ്രേക്ഷർക്ക് പ്രിയപ്പെട്ടതാണ്.
തേപ്പുകാരിയായ കാമുകി എന്ന റോളിൽ മികച്ച അഭിനയമാണ് അതിലും അനുശ്രീ കാഴ്ചവച്ചത്. ഇപ്പോൾ ഒരുപാട് സിനിമകളിൽ ഒന്നും പഴയ പോലെ അനുശ്രീ കാണാറില്ല. മോഹൻലാൽ-ജീത്തു ജോസഫ് ചിത്രമായ 12-ത് മാനിലാണ് അവസാനമായി അഭിനയിച്ചത്. ഇനി താര എന്ന സിനിമ വരാനുണ്ട്. അതിൽ ടൈറ്റിൽ റോളിലാണ് അഭിനയിക്കുന്നത്. കള്ളനും ഭഗവതിയും എന്ന സിനിമയിലും അനുശ്രീ അഭിനയിക്കുന്നുണ്ട്.
മാർച്ച് 31-നാണ് സിനിമ റിലീസ് ചെയ്യുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് അതിൽ നായകനായി അഭിനയിച്ചത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അനുശ്രീ പങ്കുവച്ച സ്റ്റൈലിഷ് ലുക്ക് ഫോട്ടോസാണ് വൈറലാവുന്നത്. അജി മുസ്കറ്റ് ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. നാടൻ മാത്രമല്ല സ്റ്റൈലിഷ് ലുക്കും അനുശ്രീയ്ക്ക് ചേരുമെന്ന് ആരാധകർ പറയുന്നു. ജീൻസും ടിഷർട്ടും ആയിരുന്നു അനുശ്രീയുടെ വേഷം.