ഡയമണ്ട് നെക്ലസ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന നടിയാണ് അനുശ്രീ. അതിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രമായി അഭിനയിച്ച് തുടങ്ങിയ അനുശ്രീ സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചു. നാട്ടിൻപുറത്തുകാരിയായുള്ള അനുശ്രീയുടെ കഥാപാത്രങ്ങൾ എന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. താരം കൂടുതൽ ചെയ്തിരിക്കുന്നതും അതാണ്.
ഈ അടുത്തിടെ അനുശ്രീ ഒരു ക്ഷേത്രത്തിന്റെ പരിപാടിയിൽ പങ്കെടുക്കുമ്പോൾ നടത്തിയ പ്രസ്താവന സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ചിലർ അനുശ്രീയെ രാഷ്ട്രീയപരമായി വിമർശിക്കുകയും ചെയ്തിരുന്നു. മിക്കപ്പോഴും ഇത്തരം കാര്യങ്ങൾക്ക് മറുപടിയും കൊടുക്കാറുള്ള ഒരാളാണ് അനുശ്രീ. ഇതോടൊപ്പം തന്നെ അനുശ്രീ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
സെറ്റ് സാരിയുടുത്ത് ഓണത്തിനോട് അനുബന്ധിച്ച് തിളങ്ങിയ മനോഹരമായ ഒരു വീഡിയോയാണ് അനുശ്രീ പങ്കുവച്ചത്. തച്ചോളി വർഗ്ഗീസ് ചേകവർ എന്ന സിനിമയിലെ മാലേയം മാറോടലിഞ്ഞും എന്ന ഗാനത്തിന് ചുവടുവെക്കുന്ന വീഡിയോയാണ് അനുശ്രീ പങ്കുവച്ചത്. ഇതിന് മുമ്പും അനുശ്രീ സാരിയിൽ നൃത്തം ചെയ്യുന്ന വീഡിയോ അനുശ്രീ പങ്കുവച്ചിട്ടുമുണ്ട് അതൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുമുണ്ട്.
View this post on Instagram
പ്രണവ് സി സുഭാഷാണ് വീഡിയോ എടുത്തത്. കസവുകടയുടെ മനോഹരമായ സാരി ധരിച്ച് ശബരിനാഥിന്റെ സ്റ്റൈലിങ്ങിൽ പിങ്കി വിശാലാണ് അനുശ്രീയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. സ്വാസിക, ശിവദ, അശ്വതി ശ്രീകാന്ത്, സാധിക വേണുഗോപാൽ തുടങ്ങിയ നടിമാർ വീഡിയോയുടെ താഴെ കമന്റുകളുമായി എത്തി. വീഡിയോ ഇട്ട് മിനിറ്റുകൾക്കുള്ളിൽ തന്നെ ലക്ഷത്തിൽ അധികം കാഴ്ചക്കാരുമായി.