അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ മൂന്ന് നായികമാരിൽ ഒരാളായി അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് നടി അനുപമ പരമേശ്വരൻ. ആദ്യ സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ഇൻറർനെറ്റിൽ തരംഗമായി മാറിയ അനുപമ, സിനിമ ഇറങ്ങിയ ശേഷമാണ് തെലുങ്കിലെ പ്രേക്ഷകരെ ആരാധകരാക്കി മാറ്റിയെടുത്തത്. ഇന്ന് തെലുങ്കിലാണ് അനുപമ സജീവമായി നിൽക്കുന്നത്.
ഇടയ്ക്ക് മലയാളത്തിലും അനുപമ അഭിനയിക്കാറുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ആറോളം തെലുങ്ക് സിനിമകളിലാണ് അനുപമ അഭിനയിച്ചത്. അനുപമയുടെ അടുത്ത സിനിമയും തെലുങ്കിൽ തന്നെയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ ഗ്ലാമറസ് ലുക്കിലാണ് അനുപമ പുതിയ ചിത്രത്തിൽ എത്തുന്നത്. ഇന്റിമേറ്റ് രംഗങ്ങളുടെ ഘോഷയാത്ര ആണെന്ന് ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ ഇറങ്ങിയപ്പോൾ കണ്ടതാണ്.
മനസ്സിലെ വിഗ്രഹം ഉടഞ്ഞുവീണു എന്നാണ് ആരാധകർ ട്രെയിലർ കണ്ടിട്ട് പറഞ്ഞത്. ഇപ്പോഴിതാ തന്റെ ഇരുപത്തിയെട്ടാം ജന്മദിനത്തിൽ അനുപമ പങ്കുവച്ച പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്. ജന്മദിനം ആഘോഷിക്കാൻ മൗറീഷ്യസിൽ പോവുകയും അവിടെ നിന്നുള്ള ചിത്രങ്ങളും പോസ്റ്റിനോടൊപ്പം ചേർക്കുകയും ചെയ്തിട്ടുണ്ട്. “ഇന്ന് 28 വയസ്സ് തികഞ്ഞു. എൻ്റെ ജീവിതം, ഞങ്ങളുടെ ജീവിതം ആക്കിയതിന് നന്ദി..
ഇന്ന് ഞാൻ എൻ്റെ ജന്മദിനം ആഘോഷിക്കുമ്പോൾ, ഒരു അഭിനേതാവെന്ന നിലയിൽ എൻ്റെ സ്വപ്നം ജീവിച്ചതിൻ്റെ ഒരു പതിറ്റാണ്ട് കൂടി ആഘോഷിക്കുകയാണ്. 18 വയസ്സ് മുതൽ, എന്റെ അവിശ്വസനീയമായ യാത്രയുടെ ഉയർച്ച താഴ്ച്ചകളിലൂടെ എന്നെ ആശ്വസിപ്പിച്ചുകൊണ്ട്, ഓരോ ഘട്ടത്തിലും നിങ്ങൾ എന്നോടൊപ്പം ഉണ്ടായിരുന്നു. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് എന്നെ മുന്നോട്ട് നയിക്കുന്ന ഇന്ധനം. എൻ്റെ ചിറകുകൾക്ക് താഴെ കാറ്റായതിന് നന്ദി.. ഐ ലവ് യു..”, ചിത്രങ്ങൾക്ക് ഒപ്പം അനുപമ കുറിച്ചു.