കണ്ണുക്കുള്ളെ എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അനുമോൾ. ആദ്യ രണ്ട് തമിഴ് സിനിമകൾക്ക് ശേഷം അനുമോൾ ഇവൻ മേഘരൂപൻ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തി. അതിന് ശേഷം നിരവധി മലയാള സിനിമകളിൽ അനുമോൾ അഭിനയിച്ചിട്ടുണ്ട്. നാട്ടിൻപുറം വേഷങ്ങളിലാണ് അനുമോൾ സിനിമയിൽ കൂടുതൽ തിളങ്ങിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഒരുപാട് ആരാധകരുമുണ്ട്.
നാടൻ വേഷങ്ങളിൽ തന്നെയാണ് അനുമോളെ കാണാനും പ്രേക്ഷകർ ആഗ്രഹിക്കുന്നത്. കഥകളിയും ഭരതനാട്യം പഠിച്ചിട്ടുള്ള അനുമോൾ അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടാണ് സിനിമയിലേക്ക് എത്തുന്നത്. പാലക്കാട് പട്ടാമ്പി സ്വദേശിനിയാണ് അനുമോൾ, അവിടത്തെ ഒരു നാട്ടിൻപുറത്തുകാരി പെൺകുട്ടിയായിട്ടാണ് ജീവിതത്തിലും ആളുകൾ താരത്തിനെ കൂടുതലും കണ്ടിട്ടുള്ളത്. ഒരു യൂട്യൂബർ കൂടിയാണ് താരം.
അനു യാത്ര എന്ന പേരിൽ ഒരു ചാനലും അനുമോൾ നടത്തുന്നുണ്ട്. യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളായതുകൊണ്ട് തന്നെയാണ് അങ്ങനെയൊരു പേരും അനുമോൾ സ്വീകരിച്ചത്. ഈ കഴിഞ്ഞ ദിവസം അനിയത്തിമാർക്ക് ഒപ്പം വർക്കല ബീച്ചിലും ക്ലിഫിലും ഒക്കെ പോയതിന്റെ വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ അനുമോളുടെ മറ്റൊരു വീഡിയോയും വന്നു.
ഒരു പൂളിൽ നീന്തുന്ന വീഡിയോയാണ് അനുമോൾ പങ്കുവച്ചത്. ഒരുപക്ഷേ അനുമോളെ ഇത്രയും ഗ്ലാമറസ് ആയിട്ട് കാണുന്നതും ആദ്യമായിട്ട് ആയിരിക്കും. അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ ഇത് വൈറലായി മാറി. ചാനലിൽ ഇതിന്റെ ഫുൾ വീഡിയോ പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകർ. വർക്കലയിൽ കടലിൽ സർഫിംഗ് നടത്തുന്നതിന്റെയും വീഡിയോ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു.
View this post on Instagram