February 27, 2024

‘അമ്പോ!! കസവ് സാരിയിൽ ക്യൂട്ട് ലുക്കിൽ നടി അനു സിത്താര, അഴകിയെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

പൊട്ടാസ് ബോം.ബ് എന്ന എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി അനു സിത്താര. അതിന് ശേഷം ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ ലക്ഷ്മി ഗോപാല സ്വാമിയുടെ കുട്ടിക്കാലം അവതരിപ്പിക്കുകയും പ്രേക്ഷക ശ്രദ്ധനേടുകയും ചെയ്തിരുന്നു. അനാർക്കലിയിൽ അത് കഴിഞ്ഞ് വളരെ ചെറിയ ഒരു വേഷത്തിലും അനു സിത്താര അഭിനയിച്ചിട്ടുണ്ട്.

പിന്നീട് ഇങ്ങോട്ടാണ് അനു നായികയായി അഭിനയിക്കാൻ തുടങ്ങിയത്. ഹാപ്പി വെഡിങ്ങിൽ ആയിരുന്നു ആദ്യം നായികയായത്. ഒരു തേപ്പുകാരിയായിട്ടുള്ള കാമുകിയുടെ റോളിലായിരുന്നു അനു അഭിനയിച്ചിരുന്നത്. അതിന് ശേഷം ഒന്നിനെ പിറകെ ഒന്നായി നായിക വേഷങ്ങൾ അനുവിനെ തേടിയെത്തി. രാമന്റെ ഏദൻ തോട്ടം എന്ന ചിത്രത്തിലെ മാലിനി എന്ന കഥാപാത്രത്തിലൂടെ ഒത്തിരി ആരാധകരെയും സ്വന്തമാക്കി.

മലയാള സിനിമയിലെ ഭാഗ്യ നായിക എന്ന വിശേഷിപ്പിക്കുന്ന ഒരു നടി കൂടിയാണ് അനു സിത്താര. ഫുക്രി, അച്ചായൻസ്, ക്യാപ്റ്റൻ, പടയോട്ടം, മാമാങ്കം, 12-ത് മാൻ തുടങ്ങിയ സിനിമകളിൽ അനു സിത്താര ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ 4-5 സിനിമകളാണ് അനുവിന്റെ ഇറങ്ങാനുള്ളത്. തമിഴിലെ മൂന്നാത്തെ സിനിമയുടെ ഷൂട്ടിങ്ങും നടക്കുന്നുണ്ട്.

ചിങ്ങം മാസമാകാൻ ഇനി കുറച്ച് ദിവസങ്ങൾ കൂടിയെ ബാക്കിയുള്ളൂ. ഓണത്തെ വരവേറ്റ് കൊണ്ട് അനു ചെയ്തിരിക്കുന്ന ഒരു ഷൂട്ടിംഗ് ബി.ടി.എസ് വീഡിയോ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. കസവ് സാരിയുടുത്ത് തനി നാടൻ ലുക്കിൽ തിളങ്ങിയ അനുവിന്റെ ഷൂട്ടിന് വേണ്ടി സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത് അസാനിയ നസ്രിനാണ്. മെലങ്കയുടെ ഔട്ട് ഫിറ്റിൽ, ഫെമി ആന്റണിയാണ് അനുവിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.

View this post on Instagram

A post shared by Anu Sithara (@anu_sithara)