‘അഗ്നിസാക്ഷിയായി ഇലത്താലി ചാർത്തിയെൻ.. മനോഹരമായ നൃത്ത ഭാവങ്ങളുമായി അനു സിത്താര..’ – വീഡിയോ
മലയാള തനിമയിൽ അതിസുന്ദരിയായി കാണുന്ന നടി അനു സിത്താരയുടെ ഫോട്ടോസിനും വീഡിയോകൾക്കും മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്നുണ്ടാവുന്നത്. ഇത്രയും ശാലീനതയും മലയാള തനിമയുമുള്ള ഒരു നടി ഇന്ന് മലയാള സിനിമയിൽ ഇല്ലായെന്ന് തന്നെ പറയേണ്ടി വരും. നാടൻ വേഷങ്ങളിലാണ് അനു സിത്താരയെ മലയാളികൾ കൂടുതലായി കണ്ടിട്ടുള്ളത്.
ഇപ്പോഴിതാ അമ്പലപ്പുഴ ഉണ്ണി കണ്ണനോട് നീ എന്ന അദ്വൈതത്തിലെ അതി മനോഹരമായ പാട്ടിലെ ചില വരികൾക്ക് തന്റെ നൃത്തഭാവ പ്രകടനങ്ങൾ കാഴ്ചവച്ചിരിക്കുകയാണ് അനു സിത്താര. അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു താരം. ‘അഗ്നിസാക്ഷിയായി ഇലത്താലി ചാർത്തിയെൻ..’ എന്ന് തുടങ്ങുന്ന വരികളിൽ നിന്നുമാണ് അനു സിത്താര വീഡിയോ ചെയ്തിരിക്കുന്നത്.
സെറ്റുസാരിയും ഫുൾ കൈ ബ്ലൗസും ധരിച്ച് തനി നാടൻ ലുക്കിൽ തന്നെയാണ് അനു സിത്താര ഈ വീഡിയോ ചെയ്തിരിക്കുന്നത്. അതി സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ വീഡിയോയുടെ താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. തടി കുറച്ചതിന് ശേഷം അനുവിനെ കാണാൻ കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ പക്ഷം.
ഓണം സ്പെഷ്യൽ വീഡിയോ ആണോ ഇതെന്ന് ആരാധകർ ചിലരിൽ ചോദിക്കുന്നുണ്ട്. ദുൽഖർ നിർമ്മിച്ച മണിയറയിലെ അശോകൻ എന്ന സിനിമയിൽ ഒരു ചെറിയ കോമിയോ റോളിലാണ് അവസാനമായി അനു സിത്താര അഭിനയിച്ച ചിത്രം. അനുരാധ ക്രൈം നമ്പർ 59/2019 ആണ് അനു നായികയായി അഭിനയിക്കുന്നതിൽ ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന സിനിമ.