December 10, 2023

‘ജോർജുകുട്ടിയുടെ മൂത്ത മകളല്ലേ ഇത്!! ബാബുരാജിന് ഒപ്പം അൻസിബയുടെ വർക്ക്ഔട്ട്..’ – വീഡിയോ കാണാം

2008-ൽ ബാലതാരമായി സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസായ ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ചുവടുവെച്ച താരം ആണ് അൻസിബ ഹസ്സൻ. അതിനു ശേഷം മലയാളത്തിലും തമിഴ് ഭാഷയിലും ചിത്രങ്ങൾ അഭിനയിച്ചു എങ്കിലും 2013-ൽ റിലീസായ ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെ ആണ് താരം മലയാളികളുടെ പ്രിയങ്കരിയായി മാറുന്നത്.

2008 ൽ തുടങ്ങി സിരിത്താൽ റെസ്‌പിയൻ, കച്ചേരി ആരംഭം, ഉടുമ്പൻ, പുന്നകൈ പയനം, ഗുണ്ട, ലിറ്റിൽ സൂപ്പർമാൻ, പരംജ്യോതി, വിശ്വാസം അതല്ലെ എല്ലാം, ജോൺ ഹോനായി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഇന്ദുലേഖ, ദൃശ്യം 2, സി ബി ഐ 5, അല്ലു ആൻഡ് അർജുൻ, തുടങ്ങി മലയാളം തമിഴ് ഭാഷകളിലായി മുപ്പത്തിരണ്ടോളം ചിത്രങ്ങളിൽ താരം അഭിനയിച്ചു കഴിഞ്ഞു. നിരവധി മലയാളം ചാനലുകളിൽ അവതാരികയായും മത്സരാർഥിയായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

തന്റേതായ ഒരിടം താരം ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ കണ്ടെത്തിയ താരം കൂടിയാണ് അൻസിബ ഹസ്സൻ. അതിന്റെ വിജയം താരത്തിന് കൂടുതൽ അവസരങ്ങൾക്കു ഇടയാക്കിയട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം കൂടിയാണ് അൻസിബ. നിരവധി ആരാധകരെ സംബാധിച്ചിട്ടുള്ള താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ വർക്ക് ഔട്ട് വീഡിയോ ആണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. നിരവധി സെലിബ്രിറ്റികൾ അവരുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്ന വർക്ക് ഔട്ട് വിഡിയോകൾ ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. കൊച്ചിയിലെ ഫിറ്റ്നസ് ഫോർ എവറിൽ ജോൺ അശ്വിൻ എന്ന ട്രെയിനറുടെ സഹായത്തിൽ അൻസിബ വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോ പങ്കുവച്ചിട്ടുണ്ട്. നടൻ ബാബുരാജ് അൻസിബയ്ക്ക് പ്രചോദനം നൽകി അടുത്ത് വന്നുനിൽപ്പുണ്ട്.

View this post on Instagram

A post shared by Mallu Actress (@kerala_girlz)