‘കുളിക്കുകയുമില്ല, പല്ലും തേക്കില്ല! വല്ലോം പറഞ്ഞാൽ കൂടി പോകും..’ – ജാസ്മിനെതിരെ തുറന്നടിച്ച് അൻസിബ

ബിഗ് ബോസ് സീസൺ സിക്സ് നൂറാം ദിവസം ലക്ഷ്യമാക്കി മുന്നേറികൊണ്ടിരിക്കുകയാണ്. ബിഗ് ബോസിന്റെ ചരിത്രത്തിൽ ആദ്യമായി പ്രേക്ഷകർക്ക് സംശയം തോന്നുന്ന രീതിയിലുള്ള ഒരു ഷോയായി മാറിയെന്നുള്ള പേര് വീണത് ഈ സീസണിലാണ്. മുൻ സീസണുകളിലെ മത്സരാർത്ഥികൾ തുടക്കം മുതൽ ഈ വർഷത്തെ മത്സരാർത്ഥികളെയും ഷോ നടത്തുന്നവരെയും കുറിച്ച് മോശമായി പറഞ്ഞത് തന്നെയാണ് ഏറെ പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയത്.

ഇതിൽ കഴിഞ്ഞ വർഷത്തെ വിജയിയായ അഖിൽ മാരാർ ഉൾപ്പടെയുള്ളവരുണ്ട്. പക്ഷേ കഴിഞ്ഞ ആഴ്ച ഗബ്രി പുറത്തായതോടെ വീണ്ടും പ്രേക്ഷകർ ഇരട്ടി ആവേശത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. ഗബ്രിയെയും ജാസ്മിനെയും വിജയിപ്പിക്കാൻ വേണ്ടി ബിഗ് ബോസിലുള്ള ഒത്തുകളിക്കുകയാണെന്ന് ആദ്യം മുതൽ അഭിപ്രായം ഉണ്ടായിരുന്നു. എന്നാൽ രണ്ടുപേരിൽ ഒരാൾ പുറത്തായതോടെ പ്രേക്ഷകർ വീണ്ടും സജീവമായിരിക്കുകയാണ്.

ഇതോടെ ജാസ്മിൻ ആകെ കിളി പോയ അവസ്ഥയിലുമാണ്. കഴിഞ്ഞ ദിവസം ജിന്റോയായ വാക്ക് തർക്കത്തിൽ ജാസ്മിൻ കാരണമാണ് ഗബ്രി പുറത്തായതെന്ന് ജിന്റോ പറഞ്ഞിരുന്നു. ജാസ്മിൻ എന്തൊക്കെയോ തിരിച്ചു പറഞ്ഞെങ്കിലും ആകെ കൈയിൽനിന്ന് പോയ അവസ്ഥയിലായിരുന്നു. ജാസ്മിൻ മാനസികമായി തകർന്നെന്നാണ് പ്രേക്ഷകരും വിലയിരുത്തുന്നത്. ഇതിനിടയിൽ അൻസിബ ജാസ്മിനെ പറ്റി ഋഷിയോട് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിരിക്കുന്നത്.

“ഇന്ന് രാവിലെ മുതൽ ഇല്ലാത്ത പ്രശ്നങ്ങൾ പറഞ്ഞുകൊണ്ട് ഇവർ പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ട് ഇരിക്കുകയാണ്. കുളിക്കാത്ത ജാസ്മിൻ വരെ കുളിക്കുന്നു പോണു, നോറ തുണി അലക്കാൻ പോണു. ഒന്ന് ആലോചിച്ച് നോക്ക് അവൾ കുളിക്കാറില്ലെന്ന് അവളുപറഞ്ഞത് നാട്ടുകാർക്ക് അറിയാം. അവൾ കുളിക്കാൻ പോണത്രേ. കുളിക്കുകയുമില്ല, പല്ലും തേക്കില്ല. പറയുന്നില്ല ബാക്കി..”, ഇതായിരുന്നു അൻസിബ ഋഷിയോട് പറഞ്ഞത്. പ്രേക്ഷകർ മനസ്സിൽ വിചാരിക്കുന്നത് എങ്ങനെ കൃത്യമായി അൻസിബ പറയുന്നു എന്നാണ് എല്ലാവരും ചോദിക്കുന്നത്.