പുതുമുഖ താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായ അങ്കമാലി ഡയറീസിൽ നായികയായി അഭിനയിച്ചുകൊണ്ട് മലയാള സിനിമ മേഖലയിലേക്ക് കാലെടുത്ത് വച്ച് യുവതാരമാണ് നടി അന്ന രാജൻ. നായികയായി അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ ഗംഭീര പ്രകടനമാണ് അന്ന കാഴ്ചവച്ചത്.
ആദ്യ സിനിമയ്ക്ക് ശേഷം മോഹൻലാലിൻറെ നായികയായി അഭിനയിക്കാൻ വെളിപ്പാടിന്റെ പുസ്തകം എന്ന സിനിമയിൽ അവസരം ലഭിച്ചു. നേഴ്സ് ആയി ജോലി ചെയ്തിരുന്ന അന്ന രാജൻ അങ്ങനെ അത് രാജി വച്ച് സിനിമയിൽ സജീവമായി തുടരാൻ തീരുമാനിക്കുകയും ചെയ്തു. എട്ടോളം സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു അന്ന. എറണാകുളം ആലുവ സ്വദേശിനിയാണ് അന്ന.
രേഷ്മ രാജൻ എന്ന പേരിലായിരുന്നു ആദ്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അന്ന സ്വന്തം പേര് തന്നെ നല്കാൻ തീരുമാനിച്ചു. രണ്ട്, തിരിമാലി എന്നീ സിനിമകളിലാണ് അന്ന അവസാനമായി അഭിനയിച്ചത്. ഇടുക്കി ബ്ലാസ്റ്റേഴ്സ് ആണ് അന്നയുടെ അടുത്ത സിനിമ. സിനിമയ്ക്ക് പുറത്ത് അന്ന പുതിയ കടകളുടെ ഉദ്‌ഘാടന ചടങ്ങുകളിൽ പങ്കെടുക്കാൻ എത്താറുള്ള ഒരാളാണ്. രണ്ടാഴ്ച മുമ്പാണ് താരം കൊടുങ്ങലൂരിൽ ഒരു ചടങ്ങിൽ പങ്കെടുത്തത്.
View this post on Instagram
ഇപ്പോഴിതാ അന്ന് തിളങ്ങിയ അന്നയുടെ ലുക്കിന് പിന്നിലുള്ള മേക്കോവർ ടീം ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. കറുപ്പ് സാരിയിൽ അതിസുന്ദരിയായി തിളങ്ങിയ അന്നയുടെ വീഡിയോ എടുത്തിരിക്കുന്നത് ആർ.ആർ മേക്കോവർസ് ആണ്. ഉദ്‌ഘാടനങ്ങളിൽ തിളങ്ങി നിൽക്കുന്ന ഹണി റോസും മറ്റ് യുവനടിമാരും അന്നയുടെ സൗന്ദര്യത്തിന് മുന്നിൽ മാറി നിൽക്കുമെന്ന് കമന്റുകളും വന്നിട്ടുണ്ട്.