November 29, 2023

‘അമ്പോ!! സ്റ്റൈലിഷ് ലുക്കിൽ ഞെട്ടിച്ച് നടി അന്ന രാജൻ, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ ലിജോ ജോസ് പല്ലിശേരി ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ആന്റണി വർഗീസ് നായകനായി അഭിനയിക്കുകയും പിന്നീട് മലയാളത്തിലെ ആക്ഷൻ ഹീറോയായി മാറുകയും ചെയ്തത് ഈ ചിത്രത്തിലൂടെയാണ്. മൂന്ന് നായികമാരെയാണ് ലിജോ ആ ചിത്രത്തിലൂടെ അവതരിപ്പിച്ചത്. കൂടുതൽ ഏറ്റവും ശ്രദ്ധ നേടിയ ഒരു നായികയുണ്ട്.

പിന്നീട് മലയാളത്തിൽ നിരവധി സിനിമകളിൽ നായികയായി തിളങ്ങിയ അന്ന രാജൻ. നേഴ്സ് ആയി ജോലി ചെയ്തിരുന്ന അന്നയുടെ ജീവിതം മാറ്റിമറിച്ചത്, താൻ ജോലി ചെയ്തിരുന്ന ആശുപത്രിയുടെ ഹോർഡിങ്ങിൽ വന്ന ശേഷമാണ്. ഇത് കണ്ട ശേഷമാണ് അന്നയെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചത്. ഇപ്പോൾ മലയാളത്തിൽ ഏറെ തിരക്കുള്ള നടിമാരിൽ ഒരാളാണ് അന്ന. ആലുവ സ്വദേശിനിയാണ് അന്ന.

വെളിപ്പാടിന്റെ പുസ്തകം, മധുരരാജ, അയ്യപ്പനും കോശിയും തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ അന്ന നായികയായി തിളങ്ങിയിട്ടുണ്ട്. തിരിമാലിയാണ് അന്നയുടെ അവസാനമായി ഇറങ്ങിയ ചിത്രം. സിനിമയ്ക്ക് പുറത്തും അന്ന ഒരു താരമാണ്. സമൂഹ മാധ്യമങ്ങളിൽ അന്നയുടെ ഫോട്ടോസ് വന്നാൽ നിമിഷ നേരംകൊണ്ടാണ് വൈറലാവാറുള്ളത്. ഗ്ലാമറസ് ഷൂട്ടുകൾ ഒന്നും താരം നടത്താറില്ല എന്നതും ശ്രദ്ധേയമാണ്.

അതെ സമയം അന്നയുടെ സ്റ്റൈലിഷ് ലുക്ക് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അഖിൽ പടിമുറ്റമാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അന്ന ആന്റണിയാണ് സ്റ്റൈലിംഗ്. ജൗഷൻ ഭഗതാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഇളം ബ്രൗണിഷ് നിറത്തിലെ ഔട്ട്.ഫിറ്റാണ് അന്ന ധരിച്ചിരിക്കുന്നത്. ക്യൂട്ട് എന്നാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്.