November 29, 2023

‘തമിഴ് പാട്ടിന് ചുവടുവച്ച് നടി അന്ന രാജൻ, പറ്റുന്ന പണി ചെയ്താൽ പോരെ എന്ന് കമന്റ്..’ – വീഡിയോ കാണാം

മലയാള സിനിമയിലെ ഇന്നത്തെ തലമുറയിലെ മികച്ച സംവിധായകരിൽ ഒരാളായി അറിയപ്പെടുന്ന ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ആന്റണി വർഗീസ് എന്ന യുവതാരത്തെ കണ്ടുപിടിച്ച ചിത്രമായിരുന്നു അത്. അതിൽ അഭിനയിച്ച ഒട്ടുമിക്ക അഭിനേതാക്കളും പുതുമുഖങ്ങളായിരുന്നു. നായകൻ മാത്രമല്ല നായികയും പുതുമുഖമായിരുന്നു.

അന്ന രാജൻ എന്ന ആലുവ സ്വദേശിനിയാണ് അതിൽ നായികയായി അഭിനയിച്ചത്. നേഴ്സ് ആയി ജോലി ചെയ്തിരുന്ന അന്ന വളരെ യാദൃച്ഛികമായി സിനിമയിലേക്ക് എത്തിയ ഒരാളാണ്. താൻ ജോലി ചെയ്തിരുന്ന സ്വകാര്യ ഹോസ്പിറ്റലിന്റെ പരസ്യത്തിന്റെ ഹോർഡിങ്ങിൽ നിർമ്മാതാവും സംവിധായകനും കണ്ട ശേഷം അവരുടെ ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി ഓഡിഷനിലേക്ക് വിളിക്കുകയായിരുന്നു.

അങ്കമാലിയിൽ ലിച്ചി എന്ന നായികാ വേഷം ഭംഗിയായി അവതരിപ്പിച്ച അന്നയ്ക്ക് ഒരുപാട് ആരാധകരെ ലഭിച്ചു. അന്ന മലയാളത്തിൽ തിരക്കുള്ള നായികയായി മാറി. സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ വരെ നായികയായി അന്ന അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ലിച്ചി എന്ന പേരിലാണ് അന്ന മലയാളികൾക്ക് ഇടയിൽ കൂടുതൽ അറിയപ്പെടുന്നത്. തിരിമാലി എന്ന സിനിമയാണ് അന്നയുടെ അവസാനമായി ഇറങ്ങിയത്.

അഭിനയത്രി ആണെങ്കിലും അന്ന ഡാൻസ് ചെയ്യുന്ന വീഡിയോസ് അധികം മലയാളികൾ കണ്ടിട്ടില്ല. ഇപ്പോഴിതാ അന്ന ഒരു തമിഴ് പാട്ടിന് ഡാൻസ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പച്ച നിറത്തിലെ മോഡേൺ ഔട്ട് ഫിറ്റ് ധരിച്ച് ഡാൻസ് ചെയ്യുന്ന അന്നയുടെ വീഡിയോയ്ക്ക് താഴെ വന്ന കമന്റുകൾ പക്ഷേ അത്ര നല്ലതല്ല. അറിയാവുന്ന പണി ചെയ്താ പോരെ എന്നൊക്കെയാണ് കമന്റ്.

View this post on Instagram

A post shared by Filmi United (@filmi_united)