‘ഈ ചിരിക്ക് മുന്നിൽ ആരും വീണുപോകും! കിടിലം ഫോട്ടോഷൂട്ടുമായി അന്ന രാജൻ..’ – ഫോട്ടോസ് കാണാം

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ നിരവധി പുതുമുഖങ്ങളെയാണ് മലയാള സിനിമയ്ക്ക് ലഭിച്ചു. നായകനും നായികമാരും വില്ലന്മാരും സഹനടന്മാരും ഉൾപ്പടെ പലരുടെയും ആദ്യ ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. സിനിമയിൽ മൂന്ന് നായികമാരാണ് ഉണ്ടായിരുന്നതെങ്കിലും പ്രേക്ഷകർ ഏറ്റവും കൂടുതൽ നെഞ്ചിലേറ്റിയത് ലിച്ചി എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ച അന്ന രേഷ്മ രാജനെയാണ്.

അന്ന എന്ന് പറയുന്നതിനേക്കാൾ ലിച്ചി എന്ന പേരിലാണ് ഇന്നും മലയാളികൾക്ക് ഇടയിൽ താരത്തിനെ അറിയപ്പെടുന്നത്. ആദ്യ സിനിമ തന്നെ ഗംഭീര വിജയം നേടിയതോടെ തൊട്ടടുത്ത ചിത്രത്തിൽ മോഹൻലാലിൻറെ നായികയായിട്ട് അഭിനയിക്കാനാണ് അവസരം ലഭിച്ചത്. പിന്നീട് മമ്മൂട്ടി ചിത്രത്തിലും അന്ന അഭിനയിച്ചു. ഓരോ സിനിമ കഴിയുംതോറും ആരാധകരും കൂടിക്കൂടി വന്നു.

പൃഥ്വിരാജ്-ബിജുമേനോൻ ഒന്നിച്ച അയ്യപ്പനും കോശിയിൽ പൃഥ്വിരാജിന്റെ ഭാര്യയുടെ റോളിലാണ് അവസാനമായി അന്ന അഭിനയിച്ചത്. ഷൂട്ടിംഗ് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്ന മൂന്ന് സിനിമകൾ അന്നയുടെ ഇനി പുറത്തിറങ്ങാനുണ്ട്. ഈ കഴിഞ്ഞ ദിവസം അന്നയുടെ ഒരു ബ്രൈഡൽ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഒലിവ് വെഡിങ് കമ്പനി എടുത്ത ചിത്രങ്ങളാണ് വൈറലായത്. ഇതിന്റെ കൂടുതൽ ഫോട്ടോസ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. സിൽവർ നിറത്തിലെ ലെഹങ്ക ധരിച്ചാണ് അന്ന രാജൻ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. അന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ കൂടിയും സോഷ്യൽ മീഡിയയിൽ ആരാധകർ അത് ഏറ്റെടുത്തു കഴിഞ്ഞു. ചിരിയാണ് മെയിൻ എന്ന് ആരാധകർ കമന്റുകൾ ഇട്ടിട്ടുമുണ്ട്.

CATEGORIES
TAGS
NEWER POST‘കൈയിൽ ടാറ്റൂ അടിച്ച് കറുത്തമുത്തിലെ നടി റിനി രാജ്, ഡാൻസ് ചെയ്‌ത്‌ താരം..’ – വീഡിയോ കാണാം
OLDER POST‘ചുവപ്പിൽ അതിസുന്ദരിയായി മമ്മൂട്ടിയുടെ മകളായി അഭിനയിച്ച് സാനിയ ബാബു..’ – ഫോട്ടോസ് കാണാം