‘കാവാലയ്യ നടി അന്ന രാജൻ തൂക്കിയെന്ന് പറഞ്ഞേക്ക്!! തകർപ്പൻ ഡാൻസുമായി താരം..’ – വീഡിയോ വൈറൽ

രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത പുതിയതായി ഇറങ്ങുന്ന സിനിമയാണ് ജയിലർ. ഇതിനോടകം ഏറെ പ്രതീക്ഷകൾ അർപ്പിച്ച് നെൽസൺ കാത്തിരിക്കുന്ന സിനിമയുടെ ട്രെയിലറും പാട്ടുകളും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാൻ മലയാളികൾക്കും ഒരു കാരണമുണ്ട്. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ സിനിമയിൽ അതിഥി റോളിൽ അഭിനയിക്കുന്നുണ്ട്.

അതിഥി വേഷമാണെങ്കിൽ കൂടിയും തിയേറ്ററിൽ കൈയടി വാരിക്കൂട്ടുന്ന രംഗം തന്നെയാണ് മോഹൻലാലിന് ഉള്ളതെന്ന് ഉറപ്പാണ്. തമന്നയാണ് സിനിമയിൽ നായികയായി അഭിനയിക്കുന്നത്. രജനികാന്തിനെ സൈഡാക്കി തമന്നയുടെ ഒരു തകർപ്പൻ പ്രകടനമുള്ള ഒരു പാട്ട് പുറത്തിറങ്ങിയിരുന്നു. കാവാലയ്യ എന്ന് തുടങ്ങുന്ന ഗാനം ട്രെൻഡിങ്ങിൽ ഇടംപിടിച്ചു കഴിഞ്ഞു. റീൽസിലൂടെയും നൃത്തരംഗം വൈറലായി മാറി.

പല സിനിമ താരങ്ങളും, സീരിയൽ താരങ്ങളും അതിന്റെ ഡാൻസ് റീലുകൾ ചെയ്തിരുന്നു. എങ്കിലും തമന്നയുടെ ഏഴ് അയലത്ത് ഇല്ലെന്നായിരുന്നു പ്രേക്ഷകരുടെ വിലയിരുത്തലുകൾ. എങ്കിൽ ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട യുവനടി അന്ന രാജന്റെ കാവാലയ്യ നൃത്തമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറുന്നത്. തമന്നയുടെ കാവാല അന്ന തൂക്കിയെന്ന് പലരും കമന്റുകൾ ഇട്ടിട്ടുണ്ട്.

സിനിമയിൽ തമന്നയ്ക്ക് പകരം അന്നയായിരുന്നെങ്കിൽ തിയേറ്ററിൽ ഇറങ്ങുമ്പോൾ തിയേറ്റർ കുലുങ്ങിയേനെ എന്നും ചിലർ അഭിപ്രായപ്പെട്ടു. ഒരു ഉദ്‌ഘാടനത്തിൽ പങ്കെടുക്കാൻ വേണ്ടി എത്തിയപ്പോഴുള്ള വേഷത്തിലാണ് അന്ന നൃത്തം ചെയ്തിരിക്കുന്നത്. നിരവധി ഉദ്‌ഘാടന പരിപാടികളിലൂടെ അന്ന ഏറെ സജീവമായി നിൽക്കുന്ന ഒരു സമയം കൂടിയാണ് ഇത്. വളരെ കുറച്ച് സിനിമകൾ മാത്രം ചെയ്തിട്ടുള്ള അന്നയ്ക്ക് ഒരുപാട് ആരാധകരാണ് ഉളളത്.