‘ഉദ്ഘാടന ചടങ്ങളിൽ വേറിട്ട ലുക്കിൽ അന്ന രാജൻ, ലിച്ചി ആളാകെ മാറിയെന്ന് ആരാധകർ..’ – വീഡിയോ വൈറൽ
അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് നടി അന്ന രാജൻ. സ്വന്തം പേരിനേക്കാൾ ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരിലാണ് അന്ന ഇപ്പോഴും അറിയപ്പെടുന്നത്. അങ്കമാലി ഡയറീസിലെ ലിച്ചി എന്ന് പറഞ്ഞാലേ പ്രേക്ഷകർക്ക് താരത്തിനെ മനസിലാകൂ. നേഴ്സായി ജോലി ചെയ്തിരുന്ന താരത്തിനെ സിനിമയിലേക്ക് എത്തിച്ചത് ഒരു പരസ്യ ബോർഡിലെ ഫോട്ടോയാണ്.
സിനിമയിൽ കൂടുതലും നാടൻ വേഷങ്ങളിലാണ് അന്ന അഭിനയിച്ചിട്ടുളളത്. എന്നാൽ ജീവിതത്തിൽ അങ്ങനെയല്ല എന്ന് തെളിയിക്കുകയാണ് താരം. മോഡേൺ വേഷത്തിൽ തൃശ്ശൂരിലെ ഒരു ഉദ്ഘാടന ചടങ്ങളിൽ പങ്കെടുക്കുന്ന അന്നയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. തൃശ്ശൂരിലെ ജി-ടെക് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതാണ് താരം.
നമ്മുടെ ലിച്ചിയാണോ ഇതെന്നാണ് ആരാധകരിൽ പലരും ചോദിക്കുന്നത്. വീണ്ടും തടിവച്ചിട്ടുണ്ടല്ലോ എന്നും ചിലർ കമന്റുകൾ ഇട്ടിട്ടുണ്ട്. ചടങ്ങിന് എത്തിയ പലരും താരത്തിന് ഒപ്പം നിന്നും സെൽഫി എടുക്കുന്നത് വിഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. ആദ്യ സിനിമയ്ക്ക് ശേഷം തന്നെ അന്നയ്ക്ക് ആരാധകരെ ഒരുപാട് ലഭിക്കുകയും ചെയ്തു. കള്ളുകുടിച്ചിട്ടുള്ള അങ്കമാലി ഡയറീസിലെ അന്നയുടെ പ്രകടനം എപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്നതാണ്.
വെളിപ്പാടിന്റെ പുസ്തകം, ലോനപ്പന്റെ മാമോദിസ, മധുരരാജാ, സച്ചിൻ, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളിൽ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. ഇടുക്കി ബ്ലാസ്റ്റേഴ്സ്, രണ്ട് എന്നിവയാണ് അടുത്ത സിനിമകൾ. രണ്ട് എന്ന സിനിമ ഈ ആഴചയിലാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. നടൻ വിഷ്ണു ഉണ്ണികൃഷ്ണനാണ് സിനിമയിൽ നായകനായി അഭിനയിക്കുന്നത്.