അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പല്ലിശേരി ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ഒരുപാട് പുതിയ താരങ്ങളെ ലഭിച്ചിരുന്നു. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജോ ജോസ് ഇറക്കിയ സിനിമ തിയേറ്ററുകളിൽ ഗംഭീര വിജയമാവുകയും ചെയ്തു. മൂന്ന് നായികമാരായി സിനിമയിൽ ആന്റണി വർഗീസിന് ഉണ്ടായിരുന്നത്. അതിലെ ലിച്ചി എന്ന നായികാ കഥാപാത്രത്തെ അത്ര പെട്ടന്ന് പ്രേക്ഷകർക്ക് മറക്കില്ല.
ലിച്ചിയെന്ന തനി അച്ചായത്തിയായി കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയങ്ങളിൽ സ്ഥാനം നേടിയത് പുതുമുഖമായ അന്ന രാജനായിരുന്നു. ആദ്യ സിനിമയാണെന്ന് പ്രേക്ഷകർക്ക് തോന്നിപ്പിക്കാത്ത വിധത്തിലുള്ള പ്രകടനമായിരുന്നു ലിച്ചിയിൽ നിന്ന് കാണാൻ സാധിച്ചത്. അങ്കമാലി ഡയറീസിന് ശേഷം ലിച്ചി എന്ന പേരിലാണ് ഇപ്പോഴും അന്ന പ്രേക്ഷകർക്ക് ഇടയിൽ അറിയപ്പെടുന്നത്.
മോഹൻലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലാണ് പിന്നീട് അന്ന അഭിനയിച്ചത്. ലോനപ്പന്റെ മാമ്മോദിസ, മധുരരാജ, സച്ചിൻ, അയ്യപ്പനും കോശിയും, രണ്ട് തുടങ്ങിയ സിനിമകളിൽ അന്ന അഭിനയിച്ചിട്ടുണ്ട്. ബിബിൻ ജോർജിന് ഒപ്പമുള്ള തിരിമാലിയാണ് അന്നയുടെ അവസാനം പുറത്തിറങ്ങിയത്. ഇടുക്കി ബ്ലാസ്റ്റേഴ്‌സ്, തലനാരിഴ എന്നിവയാണ് അടുത്ത സിനിമകൾ.
തിരുവല്ലയിൽ ഈ കഴിഞ്ഞ ദിവസം പുതിയതായി ആരംഭിച്ച പോപ്പീസ് എന്ന കുട്ടികൾക്ക് വേണ്ടിയുള്ള ഷോപ്പിന്റെ ഉദ്‌ഘാടനത്തിന് അതിഥിയായി എത്തിയത് അന്ന രാജൻ ആയിരുന്നു. നീല മോഡേൺ ഔട്ട്ഫിറ്റിൽ തിളങ്ങിയ അന്നയെ കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. പഴയ ലിച്ചിയാണോ ഇതെന്ന് ആരാധകർ ചോദിക്കുന്നത്. പോപ്പീസിന്റെ 45-മാതെ ഷോറൂം തിരുവല്ലയിൽ തുടങ്ങിയത്.