‘ഹണി റോസിന് വെല്ലുവിളിയാകുമോ!! ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അന്ന രാജൻ..’ – ഫോട്ടോസ് വൈറൽ

അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ ജനങ്ങളുടെ മനസ്സുകളിൽ ഇടം നേടിയെടുത്ത നായികയാണ് അന്ന രാജൻ. ഒരു പുതുമുഖ നായികയ്ക്ക് ആദ്യ സിനിമയ്ക്ക് ശേഷം ആരാധകരെ ലഭിക്കുക എന്നത് അത്ര എളുപ്പമായ കാര്യമല്ല. പക്ഷേ അന്ന അത് നേടി. ആദ്യ സിനിമ കഴിഞ്ഞ് അന്നയ്ക്ക് മോഹൻലാൽ ചിത്രത്തിൽ നായികയായി അഭിനയിക്കാൻ ക്ഷണം ലഭിക്കുകയും താരം അത് അവതരിപ്പിക്കുകയും ചെയ്തു.

പിന്നീട് ഇങ്ങോട്ട് അന്ന നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചു. ആദ്യ സിനിമയിലേത് പോലെയുള്ള വേഷങ്ങൾ അന്നയ്ക്ക് ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണെങ്കിലും സജീവമായി നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമിറങ്ങിയ തിരിമാലിയാണ് അന്നയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഇടുക്കി ബ്ലാസ്റ്റേഴ്‌സ് ആണ് അടുത്ത റിലീസ്. ഇത് കൂടാതെ ഒരു സിനിമ കൂടി വരാനുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് അന്ന. സിനിമ കഴിഞ്ഞാൽ പൊതുപരിപാടികളിൽ അന്ന പങ്കെടുക്കാറുണ്ട്. ഈ അടുത്തിടെ ചില ഉദ്‌ഘാടനങ്ങളിൽ അന്ന തിളങ്ങിയിട്ടുണ്ടായിരുന്നു. ഹണി റോസിന് ഒരു വെല്ലുവിളിയാകുമോ എന്ന് ഇത് കണ്ടിട്ട് പലരും രസകരമായ രീതിയിൽ ചോദിച്ചിട്ടുണ്ട്. ഗ്ലാമറസ് ലുക്കിലാണ് ഇവിടിങ്ങളിൽ അന്ന എത്താറുളളത്.

ഈ കഴിഞ്ഞ ദിവസം അടൂർ എക്സ് പീരിയ മൊബൈൽസിൽ ഒരു ലോഞ്ച് ചടങ്ങിൽ അന്ന പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ ആരാധകരുമായി ഇപ്പോൾ അന്ന പങ്കുവെക്കുകയാണ്. വിനിയുടെ മേക്കപ്പിൽ തിളങ്ങിയ അന്നയുടെ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അലിഫ് നാസറാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് അന്ന ഫോട്ടോസിൽ തിളങ്ങിയത്.