‘ഇടപ്പള്ളിയെ ഇളക്കിമറിച്ച് നടി അന്ന രാജൻ! ഉദ്‌ഘാടനത്തിന് ഗ്ലാമറസ് ലുക്കിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സിനിമയ്ക്ക് ഏറെ പ്രതേകതകളുണ്ട്. അതിൽ നായകനായും നായികയായും അതുപോലെ പ്രധാനപ്പെട്ട പല വേഷങ്ങളും അവതരിപ്പിച്ചത് പുതുമുഖങ്ങളായ താരങ്ങളായിരുന്നു. എന്നിട്ട് കൂടിയും ആ സിനിമ തിയേറ്ററുകളിൽ വമ്പൻ വിജയമായി തീർന്നു. ആന്റണി വർഗീസ് എന്ന പുത്തൻ താരോദയന്റെ വളർച്ചയും ആ സിനിമയിലൂടെ ആരംഭിച്ചു.

അതുപോലെ അങ്കമാലി ഡയറീസിലെ നായികയായി അഭിനയിച്ച പുതുമുഖ താരമായ അന്ന രാജനും മലയാള സിനിമയിൽ നിരവധി അവസരങ്ങളാണ് ലഭിച്ചു. മോഹൻലാൽ ചിത്രത്തിൽ നായികയായി അഭിനയിക്കാനാണ് തൊട്ടടുത്ത ചിത്രത്തിൽ തന്നെ അവസരം ലഭിച്ചത്. അങ്കമാലി ഡയറീസിന് ശേഷം ലിച്ചി എന്ന കഥാപാത്രത്തിന്റെ പേരിലാണ് അന്ന കൂടുതലായി മലയാളി പ്രേക്ഷകർക്കും ആരാധകർക്കും ഇടയിൽ അറിയപ്പെടുന്നത്.

2022-ൽ തിരിമാലിയിലാണ് അന്ന അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ വർഷം അന്ന നായികയായി അഭിനയിച്ച സിനിമകൾ ഒന്നും ഇറങ്ങിയില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ ഉദ്‌ഘാടന വീഡിയോസിലൂടെ നിറഞ്ഞ് നിൽക്കുന്ന ഒരാളായി അന്ന മാറി. ഹണി റോസിന് പകരക്കാരി എന്ന രീതിയിൽ പോലും അന്ന അറിയപ്പെടാൻ തുടങ്ങി. ഇപ്പോഴും അന്ന ഉദ്‌ഘാടനങ്ങളിലൂടെ ഒരുപാട് തിളങ്ങി നിൽക്കുന്ന ഒരാളാണ്.

നാടൻ വേഷങ്ങളിലാണ് അന്ന കൂടുതലായി വരാറുള്ളതെങ്കിൽ കൂടിയും ഒരുപാട് ഗ്ലാമറസായിട്ടാണ് അന്നയെ കാണാറുള്ളത്. ഇപ്പോഴിതാ ഇടപ്പള്ളിയിൽ പുതിയതായി ആരംഭിച്ച സെറീമിക്‌ വേൾഡ് എന്ന സ്ഥാനപതിന്റെ ഉദ്‌ഘാടനത്തിന് എത്തിയപ്പോഴുള്ള ചിത്രങ്ങളും വീഡിയോസുമാണ് ഇപ്പോൾ വൈറലാവുന്നത്. ആരും കണ്ണെടുക്കാതെ നോക്കി നിന്നുപോകുമെന്നാണ് ഇതിന് താഴെ വന്നിരിക്കുന്ന കമന്റുകൾ.