December 11, 2023

‘ചുവപ്പ് ഗൗണിൽ ഹോട്ട് ലുക്കിൽ നടി അന്ന രാജൻ, ജന്മദിനം ആഘോഷമാക്കി താരം..’ – വീഡിയോ കാണാം

ലിജോ ജോസ് എന്ന സംവിധായകൻ പുതുമുഖ താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷൂട്ട് ചെയ്ത ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ആന്റണി വർഗീസ് എന്ന താരത്തിന്റെ ഉദയം തുടങ്ങുന്നതും ആ ചിത്രത്തിലൂടെയാണ്. ഒരു സ്വകാര്യ ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്തിരുന്ന അന്ന രാജൻ എന്ന പെൺകുട്ടി സിനിമയിൽ നായികയായി മാറിയതും ആ ചിത്രത്തിലൂടെ തന്നെയാണ്.

നായകനും നായികയും വില്ലനുമെല്ലാം പുതുമുഖങ്ങളായിരുന്നു. സിനിമ വലിയ വിജയം നേടിയപ്പോൾ എല്ലാവർക്കും മലയാള സിനിമയിൽ സ്ഥാനങ്ങൾ ലഭിച്ചു. ആന്റണി വർഗീസ് യൂത്ത് സ്റ്റാറായി മാറിയപ്പോൾ അന്ന രാജൻ തിരക്കുള്ള യുവനടിയായി മാറി. അന്ന തൊട്ടടുത്ത ചിത്രത്തിൽ തന്നെ മോഹൻലാലിൻറെ നായികയായി അഭിനയിച്ചു. പിന്നീട് നിരവധി ചിത്രങ്ങളിൽ അന്ന അഭിനയിച്ചു.

ഇപ്പോഴും അന്നയെ മലയാളികൾ ഓർത്തിരിക്കുന്നത് അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയാണ്. കഴിഞ്ഞ വർഷം രണ്ട് സിനിമകൾ റിലീസ് ചെയ്തിരുന്നെങ്കിലും രണ്ടും പരാജയപ്പെട്ടിരുന്നു. വരുന്ന സിനിമകളിൽ ആരാധകർ പ്രതീക്ഷ അർപ്പിക്കുന്നുണ്ട്. ജനുവരി 30-നായിരുന്നു അന്ന തന്റെ മുപ്പത്തിയൊന്നാം ജന്മദിനം ആഘോഷിച്ചത്. അന്ന് അതിന്റെ ചിത്രങ്ങൾ അന്ന പങ്കുവച്ചിരുന്നു.

View this post on Instagram

A post shared by Mallu Actress (@kerala_girlz)

ചുവപ്പ് നിറത്തിലെ ഗൗൺ ധരിച്ച് അന്ന ജന്മദിനം ആഘോഷമാക്കിയപ്പോൾ ആരാധകരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം താരത്തിന് ആശംസകൾ അറിയിച്ചു. ഇത് കൂടാതെ അന്നയുടെ കാമുകൻ ഒരു സർപ്രൈസ് പാർട്ടിയും നൽകിയിരുന്നു. ഇപ്പോഴിതാ അതിന്റെ ചിത്രങ്ങൾ കോർത്തിണക്കി അന്ന ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് ആശംസകൾ അറിയിച്ച് എല്ലാവർക്കും പ്രതേക നന്ദി അറിയിച്ചിരിക്കുകയാണ്.