ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ ഓൺലൈൻ പ്ലാറ്റുഫോമുകളിലൂടെ വളർന്ന വരുന്നതും വന്നതുമായ ഒരുപാട് കലാകാരന്മാരെ നമ്മൾ കണ്ടിട്ടുള്ളതാണ്. ചില സിനിമകളിലും സീരിയലുകളിലും ടെലിവിഷൻ ഷോകളിലുമെല്ലാം പങ്കെടുത്ത് മുന്നേറികൊണ്ടിരിക്കുകയാണ്. അത്തരത്തിൽ ഓൺലൈൻ പ്ലാറ്റുഫോമുകളിലൂടെ വളർന്ന് വന്ന താരങ്ങളാണ് അന്ന പ്രസാദും അനഘ മരിയ വർഗീസും.
ഇരുവർക്കും ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുമുണ്ട്. ഇവരെ രണ്ട് പേരെയും ബന്ധിപ്പിക്കുന്ന ഒരു കാര്യം നൃത്തമാണ്. ഇപ്പോഴിതാ തങ്ങളുടെ ആരാധകരെ അമ്പരിപ്പിച്ചുകൊണ്ട് ഇരുവരും ഒരുമിച്ച് കിടിലം നൃത്തവുമായി എത്തിയിരിക്കുകയാണ്. അന്ന ഇതിനു മുമ്പ് ഒറ്റയ്ക്കും സുഹൃത്തുകൾക്ക് ഒപ്പമാവുമൊക്കെ ഡാൻസ് ചെയ്ത വീഡിയോസ് ഇട്ടിട്ടുണ്ട്.
അനഘ പക്ഷേ ഈ അടുത്തിടെ മുതലാണ് ഡാൻസ് വീഡിയോസ് ഇടാൻ തുടങ്ങിയത്. ബോളിവുഡ് ഹിറ്റ് സോങ്ങുകൾക്കാണ് അന്നയും അനഘയും ഡാൻസ് ചെയ്തിരിക്കുന്നത്. ഡാൻസ് ചെയ്യുമ്പോൾ എന്തൊരു എനെർജിയാണ് ഇരുവർക്കും എന്നാണ് ആരാധകരുടെ അഭിപ്രായം. അതുപോലെ തന്നെ ഇരുവരുടെയും എക്സ്പ്രെഷനും വേറെ ലെവലാണെന്നാണ് കമന്റുകൾ.
ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് അന്ന മലയാളികൾക്ക് സുപരിചിതയാകുന്നത്. ഇൻസ്റ്റാഗ്രാം, ടിക് ടോക് വീഡിയോസ് ചെയ്താണ് ആരാധകരുടെ പ്രീതി അന്ന നേടിയത്. സ്റ്റാർ മാജിക് എന്ന ഗെയിം ഷോയിലും അന്ന പങ്കെടുത്തിട്ടുണ്ട്. അനഘയാകട്ടെ യൂട്യൂബിൽ വെബ് സീരീസുകളിൽ ചെയ്ത ക്ലിക്കായ കരിക്കിന്റെ വീഡിയോസിലൂടെയാണ് മലയാളികൾക്ക് സുപരിചിതയാകുന്നത്.
അവരുടെ പ്ലസ് 2 എപ്പിസോഡ് പോലെയുള്ള നിരവധി എപ്പിസോഡുകളിൽ അനഘ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അനഘയും വളരെ പെട്ടന്ന് ശ്രദ്ധപിടിച്ചുപറ്റിയ താരമാണ്. ഇപ്പോൾ ഡാൻസ് റീൽസ് ചെയ്ത ഇടുന്നതുകൊണ്ട് തന്നെ കൂടുതൽ പേരിലേക്ക് അനഘ എത്തുന്നുമുണ്ട്. അനഘ ഒന്ന്-രണ്ട് സിനിമകളിൽ ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുമുണ്ട്.