‘ഇങ്ങനെ നോക്കിയാൽ ആരായാലും വീണു പോകും, മനം കവരും ലുക്കിൽ നടി അന്ന ബെൻ..’ – ഫോട്ടോസ് വൈറൽ

ചുരുങ്ങിയ വർഷംകൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനംപിടിച്ചുപറ്റിയ നായികനടിയാണ് അന്ന ബെൻ. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകൾ കൂടിയാണ് അന്ന പക്ഷേ അച്ഛന്റെ പേരിന്റെ ബലത്തിൽ സിനിമയിലേക്ക് എത്തിയ ഒരാളല്ല. കുമ്പളങ്ങി നൈറ്റസ് എന്ന സിനിമയുടെ ഓഡിഷനിൽ പങ്കെടുത്ത് തിരഞ്ഞെടുക്കപ്പെട്ട് സിനിമയിലേക്ക് എത്തിയ ഒരാളാണെന്ന് അറിയുന്ന ഒരു കാര്യമാണ്.

ആദ്യ സിനിമയിലെ പ്രകടനത്തിലൂടെ തന്നെ അന്ന താനൊരു മികച്ച അഭിനയത്രി ആണെന്ന് മലയാളികൾക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു. അത് മാത്രമല്ല അഭിനയിച്ച ആദ്യ നാല് സിനിമകളിലെ പ്രകടനവും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. അതിൽ ഹെലൻ, കപ്പേള തുടങ്ങിയ സിനിമകളുമുണ്ട്. ഈ രണ്ട് സിനിമകളിലെ പ്രകടനത്തിനും കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ അന്നയ്ക്ക് പുരസ്കാരം ലഭിക്കുകയും ചെയ്തു.

ഇന്ന് അന്ന ഏറെ തിരക്കുളള അഭിനയത്രിയാണ്. അന്യഭാഷയിൽ നിന്നും അവസരങ്ങൾ ലഭിക്കുന്നുണ്ട്. സൂറിക്ക് ഒപ്പം തമിഴിൽ അഭിനയിക്കുന്ന കൊട്ടുകാളിയാണ് അന്നയുടെ അടുത്ത റിലീസ്. അഞ്ച് സെന്റും സെലീനയും, എന്നിട്ട് അവസാനം എന്നീ സിനിമകളും മലയാളത്തിൽ തയാറെടുക്കുന്നുണ്ട്. പ്രഭാസിന്റെ തെലുങ്ക് ചിത്രമായ കൽക്കിയിലും അന്ന അഭിനയിക്കുന്നുണ്ടെന്ന് ചില റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

അതേസമയം അന്ന ചെയ്തയൊരു മനോഹരമായ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകരുടെ മനസ്സ് പിടിച്ചുകുലുക്കിയിരിക്കുന്നത്. സ്ലീവ്‌ലെസ് ബ്ലൗസ് ധരിച്ച് മനോഹരമായ സാരിയിൽ അതി സുന്ദരിയായി മാറിയിരിക്കുന്ന അന്നയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. വാക്കുകൾകൊണ്ട് വർണിക്കാൻ സാധിക്കുന്നില്ല എന്നാണ് ചിത്രങ്ങൾ കണ്ടിട്ട് ഓരോ ആളുകൾ കമന്റ് ചെയ്തിരിക്കുന്നത്. അഞ്ജന അന്നയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അമ്മു വർഗീസാണ് സ്റ്റൈലിംഗ് ചെയ്തത്.