December 10, 2023

‘സാരിയിൽ ഇത്ര ലുക്കുള്ള നടി വേറെയുണ്ടോ!! ആരാധക മനം കവർന്ന് ആൻ അഗസ്റ്റിൻ..’ – ഫോട്ടോസ് വൈറൽ

ലാൽജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച ഒരു ഗംഭീര നടിയാണ് ആൻ അഗസ്റ്റിൻ. എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലെ എൽസമ്മയായി തകർത്ത് അഭിനയിച്ച ആനിന് മലയാളത്തിൽ ഒരുപാട് സിനിമകളിൽ നായികയായി തിളങ്ങിയിട്ടുണ്ട്. അതുല്യ നടനായ അഗസ്റ്റിന്റെ മകളാണ് ആൻ. എൽസമ്മയിൽ ഒരു കരുത്തുറ്റ കഥാപാത്രത്തെയാണ് ആൻ അവതരിപ്പിച്ചത്.

നാല് വർഷം മാത്രമേ ആൻ സിനിമയിൽ സജീവമായി നിന്നിട്ടുണ്ടായിരുന്നോള്ളൂ. ഈ സമയത്തിനുള്ളിൽ തന്നെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടാൻ ആനിന് സാധിച്ചിരുന്നു. 2013-ൽ ആർട്ടിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ആൻ നേടിയിട്ടുണ്ടായിരുന്നു. ആ സിനിമയിലെ പ്രകടനത്തിന് തന്നെ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ആൻ കരസ്ഥമാക്കിയിരുന്നു.

അർജുനൻ സാക്ഷി, ത്രീ കിംഗ്സ്, ഓർഡിനറി, ഫ്രൈഡേ, വാദ്ധ്യാർ, ഡാ തടിയാ, നീന തുടങ്ങിയ സിനിമകളിൽ ആൻ അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രാഹകനായ ജോമോൻ ടി ജോണുമായി വിവാഹിതയായിരുന്നെങ്കിലും പിന്നീട് ആ ബന്ധത്തിൽ നിന്ന് വേർപിരിയുകയും ചെയ്തിരുന്നു. സിനിമയിലേക്ക് ഒരു തിരിച്ചുവരവും ആനിന്റെ പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. ഈ വർഷത്തോടെ അത് യാഥാർഥ്യമാവുകയാണ്.

ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയിലൂടെ സിനിമയിൽ മടങ്ങി എത്തുകയാണ് ആൻ. തിരിച്ചുവരവിലും ആനിന്റെ ലുക്കിൽ ഒരു മാറ്റവും വന്നിട്ടില്ല. ആനിനെ ആരാധകർ കൂടുതൽ കണ്ടിട്ടുള്ള വേഷമായ സാരിയിൽ പൊളി ലുക്കിൽ ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ്. ക്ലിന്റ് സൈമൺ എന്ന പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് ആനിന്റെ ഈ കലക്കൻ ഫോട്ടോസ് എടുത്തിരിക്കുന്നത്.