‘ചൂട് ചായ ഊതി കുടിക്കാൻ ആയിരുന്നു ഗുപ്തൻ ഇഷ്ടം, ഹോട്ട് ലുക്കിൽ നടി അമേയ മാത്യു..’ – ഫോട്ടോസ് വൈറൽ

സോഷ്യൽ മീഡിയയുടെ വരവോടെ വളർന്ന് വരുന്ന ഒരുപാട് താരങ്ങളാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത്. സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്നത് പോലെ തന്നെ പ്രേക്ഷക ശ്രദ്ധനേടാൻ ഇവർക്ക് സാധിക്കാറുണ്ട്. യൂട്യൂബിലൂടെ മലയാളികൾക്ക് സുപരിചിതരായ ടീമാണ് കരിക്ക്. വെബ് സീരീസുകളും കോമഡി വിഡിയോസുമിട്ട് മലയാളികളുടെ മനസ്സിൽ ചേക്കേറാൻ കരിക്ക് ടീമിന് സാധിച്ചിട്ടുണ്ട്.

കരിക്കിന്റെ ഭാസ്കരൻപിള്ള ടെക്നോളോജിസ് എന്ന കോമഡി വീഡിയോയിലൂടെ ശ്രദ്ധേയമായ മുഖമാണ് നടി അമേയ മാത്യുവിന്റേത്. അമേയ അതിന് മുമ്പ് മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആടിൽ അഭിനയിച്ചിരുന്നു. ക്ലൈമാക്സിൽ അജു വർഗീസിന് ഒപ്പം വരുന്ന ഒരു സീനിൽ വന്ന് പ്രേക്ഷകരുടെ കൈയടി നേടി. അതിന് ശേഷമാണ് കരിക്കിന്റെ വീഡിയോയിൽ അഭിനയിക്കുന്നത്.

ആ വീഡിയോ ഇറങ്ങിയ ശേഷം അമേയ സോഷ്യൽ മീഡിയയിൽ മലയാളികൾ തിരയുകയും അമേയ നേരത്തെ ചെയ്തിരുന്ന ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ട് വീണ്ടും വൈറലാവുകയും ചെയ്തിരുന്നു. മോഡലിംഗ് രംഗത്തും സജീവമായ ഒരാളാണ് അമേയ. അതുകൊണ്ട് തന്നെ മിക്കപ്പോഴും ഗ്ലാമറസ് ഷൂട്ടുകൾ അമേയ ചെയ്യാറുമുണ്ട്. ദി പ്രീസ്റ്റ്, തിമിരം, വുൾഫ് തുടങ്ങിയ സിനിമകളിൽ അമേയ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ മുന്നാറിലെ പാറകാട്ട് നേച്ചർ റിസോർട്ടിൽ വച്ചെടുത്ത പുതിയ ഷൂട്ടിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്. അമൽ എൻ.ആർ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. “ചൂട് ചായ ഊതി ഊതി കുടിക്കാൻ ആയിരുന്നു ഗുപ്തൻ ഇഷ്ടം..”, എന്ന ക്യാപ്ഷനോടെയാണ് അമേയ ചിത്രങ്ങൾ പങ്കുവച്ചത്. കൈയിൽ ഒരു ഗ്ലാസ് ചായും പിടിച്ചാണ് ഷൂട്ട് എടുത്തിരിക്കുന്നത്.