അൽഫോൻസ് പുത്രന്റെ നേരം, പ്രേമം എന്നീ സിനിമകളിൽ നിവിന്റെ അനിയത്തി വേഷത്തിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി അഞ്ജു കുര്യൻ. ആസിഫ് അലിയുടെ കവി ഉദേശിച്ചത് എന്ന ചിത്രത്തിലാണ് അഞ്ജു ആദ്യമായി നായികയായി അഭിനയിക്കുന്നത്. പിന്നീട് തമിഴിലും തെലുങ്കിലും നായികയായി അഭിനയിച്ച് ഇപ്പോൾ ഒരുപാട് ആരാധകരുള്ള ഒരു താരമായി മാറി കഴിഞ്ഞു.
തമിഴിൽ ചെയ്ത ചില മ്യൂസിക് വീഡിയോകളാണ് അഞ്ജുവിന് ഒരുപാട് തമിഴ് ആരാധകരെ നേടിക്കൊടുക്കാൻ കാരണമായത്. അതിന് ശേഷമാണ് അവിടെ നിന്നും കൂടുതൽ അവസരം ലഭിച്ചത്. സിനിമയിൽ നാടൻ കഥാപാത്രങ്ങളാണ് അഞ്ജു കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്. ജീവിതത്തിലും ഒരുപാട് ഗ്ലാമറസ് വേഷങ്ങളിൽ ഒന്നും അഞ്ജുവിനെ സമൂഹ മാധ്യമങ്ങളിലും കാണാറില്ല. അടുത്തിടെയായി അതിനും മാറ്റം വന്നിരിക്കുകയാണ്.
ഈ കഴിഞ്ഞ ദിവസം ഗ്ലാമറസ് വേഷത്തിൽ ഒരു കിടിലം ഫോട്ടോഷൂട്ട് അഞ്ജു ചെയ്തത് പങ്കുവച്ചിരുന്നു. പ്ലാൻ ബി ആക്ഷൻസിന് വേണ്ടി ജിബിൻ ആർട്ടിസ്റ്റ് എടുത്ത ചിത്രങ്ങളാണ് അഞ്ജു പോസ്റ്റ് ചെയ്തത്. ദേവരാഗിന്റെ കോസ്റ്റിയൂമിൽ അരുൺ ദേവ് ആണ് സ്റ്റൈലിംഗ് ചെയ്തത്. ജോയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഇതെന്താണ് പെട്ടന്ന് വസ്ത്രധാരണത്തിൽ ഒരു മാറ്റമെന്നാണ് ആരാധകരിൽ പലരും അഞ്ജുവിനോട് ചോദിക്കുന്നത്.
ഒട്ടും പ്രതീക്ഷിച്ചില്ല, പുതിയ ലുക്കിൽ എന്താണ്, എന്തൊരു മാറ്റം എന്നിങ്ങനെ ആരാധകരുടെ നിരവധി കമന്റുകൾ വരുന്നതിന് ഒപ്പം തന്നെ വളരെ പെട്ടന്ന് തന്നെ ഫോട്ടോസുകൾ വൈറലാവുകയും ചെയ്തിരിക്കുകയാണ്. സിംഗിൾ ശങ്കറും സ്മാർട്ട് ഫോൺ സിമ്രാനും എന്ന തമിഴ് ചിത്രമാണ് അഞ്ജുവിന്റെ അവസാനം ഇറങ്ങിയത്. മലയാളത്തിൽ മേപ്പടിയാൻ ആണ് അഞ്ജുവിന്റെ അവസാന ചിത്രം.